Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറ്റവാളികൾ സർക്കാരിന്റെ ‘ബന്ധുക്കൾ’: ബിനോയ്

Binoy Viswam

ന്യൂഡൽഹി∙ സാമ്പത്തിക കുറ്റങ്ങൾ നടത്തി രാജ്യം വിട്ടവർ പലരും കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ബന്ധുക്കളും സാമ്പത്തിക പങ്കാളികളുമാണെന്നു ബിനോയ് വിശ്വം (സിപിഐ) രാജ്യസഭയിൽ ആരോപിച്ചു. സാമ്പത്തിക കുറ്റം ചെയ്തശേഷം രാജ്യം വിടുന്നവരെ തിരികെയെത്തിച്ചു നടപടി സ്വീകരിക്കുന്നതിനുള്ള ബില്ലിന്റെ ചർച്ചാ വേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിൽ രാജ്യസഭ പാസാക്കി.

നേരത്തെ ലോക്സഭ പാസാക്കിയിരുന്നു. ഏട്ടിലെ പശു പുല്ലുതിന്നില്ലെന്നു പറയുന്നപോലെയാണ് സാമ്പത്തിക കുറ്റവാളികളുടെ കാര്യത്തിൽ സർക്കാരിന്റെ സമീപനമെന്ന് രാജ്യസഭയിലെ കന്നിപ്രസംഗത്തിൽ ബിനോയ് വിശ്വം പറഞ്ഞു. ബാങ്കിങ് മേഖലയിലെ ഓഡിറ്റിങ് സംവിധാനം ഫലപ്രദമല്ലെന്നും ഈ പോരായ്മ പരിഹരിക്കാതെ നിയമം പാസാക്കിയതുകൊണ്ടു മാത്രം കാര്യമില്ലെന്നും ബിൽ ചർച്ചയിൽ ജോസ് കെ.മാണി പറഞ്ഞു. നൂറു കോടിയിലധികം രൂപയുടെ മൂല്യമുള്ള സാമ്പത്തിക ക്രമക്കേടിൽ അറസ്റ്റ് വാറന്റ് നേരിടുന്നവർ, രാജ്യം വിട്ടവർ എന്നിവരെ പിടികൂടാൻ സ്വത്തുക്കൾ കണ്ടുകെട്ടി നഷ്ടം നികത്താനും വ്യവസ്ഥയുള്ളതാണ് ബിൽ.