Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറവം പള്ളിക്കേസ്: രണ്ടാമത്തെ ഹൈക്കോടതി ബെഞ്ചും പിന്മാറി

paul-ramban കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ ‍കുർബാനയർപ്പിക്കാനെത്തിയ തോമസ് പോൾ റമ്പാനെ പ്രതിഷേധക്കാർക്കിടയിലൂടെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു

കൊച്ചി ∙ പിറവം പള്ളിക്കേസ് പരിഗണിക്കുന്നതിൽനിന്നു രണ്ടാമത്തെ ഹൈക്കോടതി ബെഞ്ചും പിന്മാറി. ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് ആർ. നാരായണ പിഷാരടി എന്നിവരുൾപ്പെട്ട ബെഞ്ചാണു പിന്മാറിയത്. ജസ്റ്റിസ് വി. ചിദംബരേഷ് വക്കീലായിരിക്കെ സഭാതർക്കം സംബന്ധിച്ച കേസിൽ ഹാജരായിട്ടുണ്ടെന്ന് കക്ഷികളിലൊരാളുടെ അഭിഭാഷകൻ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണു പിന്മാറ്റം.

സുപ്രീംകോടതി വിധിയനുസരിച്ചു തടസ്സമില്ലാതെ പിറവം പള്ളിയിൽ ആരാധന നടത്താൻ പൊലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് സഭാ വികാരി നൽകിയ ഹർജിയാണു കോടതിയിലുള്ളത്. നേരത്തേ ജസ്റ്റിസ് പി.ആർ. രാമചന്ദ്ര മേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സമാന സാഹചര്യത്തിൽ പിന്മാറിയിരുന്നു.