Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമ – ഐബിഎസ് യുവ മാസ്റ്റർമൈൻഡ് സീസൺ 9

mastermind-9

വിദ്യാർഥികൾക്കായുള്ള കേരളത്തിലെ ഏറ്റവും വലിയ ശാസ്ത്ര–സാങ്കേതിക പ്രോജക്ട് മൽസരമായ മലയാള മനോരമ – ഐബിഎസ് യുവ മാസ്റ്റർമൈൻഡ് സീസൺ 9ന് തുടക്കം.    ജനങ്ങളെ പൊതുവിൽ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് ടെക്നോളജിയുടെയും സയൻസിന്റെയും സഹായത്തോടെ പരിഹാരങ്ങൾ കണ്ടെത്താനുള്ള ഈ മൽസരത്തിൽ കേരളത്തിലെ എല്ലാ കോളജുകൾക്കും ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകൾക്കും പങ്കെടുക്കാം.   പ്രോജക്ട് ധനസഹായം അടക്കം 10 ലക്ഷത്തിലേറെ രൂപയാണ് മാസ്റ്റർമൈൻഡ് വിജയികൾക്കു ലഭിക്കുന്ന സമ്മാനം.

ഐടി രംഗത്തെ പ്രമുഖരായ ഐബിഎസ് ആണ് യുവ മാസ്റ്റർമൈൻഡിന്റെ പ്രായോജകർ. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ സാങ്കേതിക സഹകരണത്തോടെയാണ് മൽസരം സംഘടിപ്പിക്കുന്നത്. കേരള സർക്കാരിന്റെ കീഴിലുള്ള കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായുള്ള സഹകരണത്തിലൂടെ മികവ് തെളിയിക്കുന്ന മൽസരാർഥികൾക്ക് രാജ്യാന്തര നിലവാരത്തിലുള്ള പരിശീലന പരിപാടികളിലേക്കുള്ള പ്രവേശനമാർഗവും തുറന്നു കിട്ടും

റജിസ്ട്രേഷനും വിശദവിവരങ്ങൾക്കും ഇൗ വെബ്സൈറ്റ് സന്ദർശിക്കുക:  

www.manoramaonline.com/mastermind

അവസാന തിയതി: സെപ്റ്റംബർ 15

ഹെൽപ് ലൈൻ ഫോൺ: 9746627877, 9446532835, 04828 305626

ആർക്കൊക്കെ പങ്കെടുക്കാം? 

1 കേരളത്തിലെ എല്ലാ സ്കൂളുകൾക്കും (എട്ടു മുതൽ 12 വരെ ക്ലാസുകാർക്ക്) 

2  പ്രഫഷനൽ അടക്കം കേരളത്തിലെ എല്ലാ കോളജുകൾക്കും

ടീം എങ്ങനെ?  

1  ഒരു സ്ഥാപനത്തിൽനിന്ന് എത്ര ടീമുകൾക്കു വേണമെങ്കിലും പങ്കെടുക്കാം. 

2  ഒരു ടീമിൽ പരമാവധി അഞ്ചു വിദ്യാർഥികൾ. ഒപ്പം ഒരു പ്രോജക്ട് ഗൈഡ്. അതതു സ്ഥാപനത്തിലെ അധ്യാപകരാകണം പ്രോജക്ട് ഗൈഡ്.  

പ്രോജക്ട് എങ്ങനെ? 

1  വിഷയ നിബന്ധനയില്ല 

2  സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ പരിഹാരം കാണാൻ ശ്രമിക്കുന്നതാകണം പ്രോജക്ട്.

3  വർക്കിങ് മോഡലായി പ്രദർശിപ്പിക്കാൻ കഴിയുന്നതാകണം പ്രോജക്ട്. 

സമ്മാനങ്ങൾ ഇങ്ങനെ

കോളജ്:

1. രണ്ടു ലക്ഷം രൂപ

2. ഒരു ലക്ഷം രൂപ

3. 75,000 രൂപ

സ്കൂൾ:

1. ഒരു ലക്ഷം രൂപ

2. 75,000 രൂപ

3. 50,000 രൂപ

പ്രോജക്ട് ധനസഹായം

അവസാന റൗണ്ടിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന 50 ടീമുകൾക്ക് പ്രോജക്ട് പൂർത്തിയാക്കാൻ ആവശ്യമായ ചെലവിന്റെ ഒരു ഭാഗം മലയാള മനോരമ നൽകും.

Education News>>