Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവ മാസ്റ്റർമൈൻഡ്: റജിസ്റ്റർ ചെയ്യാൻ 10 ദിവസം കൂടി

mastermind-9

മലയാള മനോരമ – ഐബിഎസ് യുവ മാസ്റ്റർമൈൻഡ് മൽസരത്തിൽ പൊതുജനങ്ങൾക്ക് റജിസ്റ്റർ ചെയ്യാൻ 10 ദിവസം കൂടി. നിത്യജീവിതത്തിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്ന മികച്ച ആശയങ്ങളെ സാങ്കേതികവിദ്യയുടെയോ ശാസ്ത്രത്തിന്റെയോ സഹായത്തോടെ പ്രായോഗികതലത്തിൽ എത്തിച്ച കണ്ടുപിടിത്തങ്ങൾക്ക് കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ് നൽകുന്ന അമൽജ്യോതി പുരസ്കാരങ്ങൾ ലഭിക്കും. ഡിസംബർ 10 ന് മുൻപ്  റജിസ്റ്റർ ചെയ്യണം.

ഒന്നാം സമ്മാനം: 1 ലക്ഷം രൂപ, രണ്ടാം സമ്മാനം: 30,000 രൂപ, മൂന്നാം സമ്മാനം: 20,000 രൂപ

മൽസര വിഷയം: കൃഷി, കൃഷിപ്പണി, അടുക്കള ജോലികൾ എന്നിവയിൽ സഹായിക്കുന്ന/ആ ജോലികൾ എളുപ്പമാക്കുന്ന  കണ്ടുപിടിത്തങ്ങൾ

വിവരങ്ങൾക്ക്: ഫോൺ നമ്പർ: 94959 11913, 97466 27877

ഇമെയിൽ: mastermind@amaljyothi.ac.in

വെബ്സൈറ്റ്: www.manoramaonline.com/mastermind