Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശയമുണ്ടോ? യുവ മാസ്റ്റർമൈൻഡിൽ നിങ്ങൾക്കും പങ്കെടുക്കാം

mastermind-9

മലയാള മനോരമ – ഐബിഎസ് യുവ മാസ്റ്റർമൈൻഡ് മൽസരത്തിൽ ഇത്തവണ പൊതുജനങ്ങൾക്കും പങ്കെടുക്കാൻ അവസരം.  നിത്യജീവിതത്തിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്ന മികച്ച ആശയങ്ങളെ സാങ്കേതികവിദ്യയുടെയോ ശാസ്ത്രത്തിന്റെയോ സഹായത്തോടെ പ്രായോഗികതലത്തിൽ എത്തിച്ച കണ്ടുപിടിത്തങ്ങൾക്ക് കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ് നൽകുന്ന അമൽജ്യോതി പുരസ്കാരങ്ങൾ ലഭിക്കും. 

ഒന്നാം സമ്മാനം: 1 ലക്ഷം രൂപ

രണ്ടാം സമ്മാനം: 30,000 രൂപ

മൂന്നാം സമ്മാനം: 20,000 രൂപ

∙ മൽസര വിഷയം 
കൃഷി, കൃഷിപ്പണി, അടുക്കള ജോലികൾ എന്നിവയിൽ സഹായിക്കുന്ന/ആജോലികൾ എളുപ്പമാക്കുന്ന  കണ്ടുപിടിത്തങ്ങൾ

∙ മൽസരത്തിൽ പങ്കെടുക്കാൻ..

1. പ്രായപരിധിയില്ല

2. വിദ്യാഭ്യാസം, ജോലി എന്നിങ്ങനെ നിബന്ധനകൾ ഒന്നുമില്ല.

3.  വ്യക്തികൾക്ക് ഒറ്റയ്ക്കോ  അഞ്ചു പേരിൽ കൂടാത്ത ഒരു ഗ്രൂപ്പായോ പങ്കെടുക്കാം 

(ഗ്രൂപ്പാണെങ്കിൽ സമ്മാനത്തുക ഗ്രൂപ്പ് അംഗങ്ങൾക്കു തുല്യമായി വീതിച്ചു നൽകും)  

4. കേരളത്തിലുള്ളവർക്കായാണ് മൽസരം 

∙ നിബന്ധനകൾ

1.നിങ്ങൾ കണ്ടുപിടിച്ചതോ വികസിപ്പിച്ചെടുത്തതോ ആയിരിക്കണം. 

2. യുവ മാസ്റ്റർമൈൻഡ് ഫിനാലെയിൽ പ്രദർശിപ്പിക്കാവുന്നതും പ്രവർത്തിപ്പിച്ചു കാണിക്കാവുന്നതുമാകണം കണ്ടുപിടിത്തം

3. നിലവിൽ കണ്ടുപിടിച്ചതോ സമയപരിധിക്കുള്ളിൽ വികസിപ്പിച്ചെടുക്കാവുന്നതോ ആയവ പരിഗണിക്കും

4. റജിസ്റ്റർ ചെയ്യുന്ന കണ്ടുപിടിത്തങ്ങൾ വിദഗ്ധ സമിതി പരിശോധിച്ചു തിരഞ്ഞെടുക്കുന്നവ ഫൈനൽ റൗണ്ടിലെത്തും

5. ഫൈനൽ റൗണ്ടിലെത്തുന്ന കണ്ടുപിടിത്തങ്ങൾ ജനുവരി മൂന്നാം ആഴ്ച കൊച്ചിയിൽ നടക്കുന്ന ഫിനാലെയിൽ പ്രദർശിപ്പിക്കാനും പ്രവർത്തിപ്പിക്കാനും കഴിയുന്നതാകണം.

∙ റജിസ്ട്രേഷൻ‌

നവംബർ 30 ന് മുൻപ് റജിസ്റ്റർ ചെയ്യണം

∙ റജിസ്ട്രേഷൻ‌ ഇങ്ങനെ

1.  പേര്, പ്രായം

2. കൃത്യമായ വിലാസം, ഫോൺ നമ്പറുകൾ

3. എന്താണു കണ്ടുപിടിത്തം എന്നതു സംബന്ധിച്ച 

ഒരു പേജിൽ കവിയാത്ത കുറിപ്പ്

4. കണ്ടുപിടിത്തം സംബന്ധിച്ച് വിവരങ്ങൾ നൽകാൻ കഴിയുന്ന ഒരാളുടെ സാക്ഷ്യപത്രം, ഫോൺ നമ്പർ സഹിതം 

ഇത്രയും വിവരങ്ങൾ തപാലിലോ ഇ മെയിലിലോ അയയ്ക്കണം

∙ തപാൽ വിലാസം: 

Yuva Mastermind Amal Jyothi 

College of Engineering

Koovappally Post

Kanjirappally, Kottayam  

Kerala. Pin - 686518

∙ ഇമെയിൽ

mastermind@amaljyothi.ac.in

∙ ഹെൽപ് ലൈൻ ഫോൺ നമ്പർ: 

9495911913, 9746627877

(രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ പ്രവൃത്തി ദിവസങ്ങളിൽ മാത്രം) 


More Campus Updates>