Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ‌ാസ്ത്ര ഗവേഷകർക്ക് പ്രൈംമിനിസ്റ്റേഴ്സ് റിസർച് ‌ഫെലോഷിപ്

research-student

ശാസ്ത്രസാങ്കേതിക മേഖലയിലെ സമർഥരായ വിദ്യാർഥികൾക്ക് ഉയർന്ന ഫെലോഷിപ്പോടെ മികച്ച സ്ഥാപനങ്ങളിൽ അഞ്ചു വർഷം ഗവേഷണം നടത്തി, പിഎച്ച്ഡി നേടാൻ സഹായിക്കുന്ന പിഎംആർഎഫ് (പ്രൈം മിനിസ്റ്റേഴ്സ് റിസർച് ‌ഫെലോഷിപ്) പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷയ്ക്കുള്ള അവസാനതീയതി: െസപ്റ്റംബർ 30.

യോഗ്യത 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഐഐടി, എൻഐടി, ഐസർ, കേന്ദ്രസർക്കാർ സഹായമുള്ള ഐഐഐടി, ഐഐഇഎസ്ടി ഇവയൊന്നിൽനിന്നു കഴിഞ്ഞ അഞ്ചു വർഷത്തിനകം യോഗ്യത നേടിയവരും, ഫൈനൽ ഇയർ വിദ്യാർഥികളും (2015ലോ അതിനു ശേഷമോ ബിരുദം നേടിയവർ). നാലുവർഷ ബാചലർ, അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എംടെക് / എംഎസ്‍സി, അഞ്ചുവർഷ അണ്ടർഗ്രാജുവേറ്റ് ഡ്യൂവൽ എന്നിവയിൽ ഏതെങ്കിലും ബിരുദമാണു വേണ്ടത്. 

ശാസ്ത്രസാങ്കേതിക വിഷയത്തിലാവണം യോഗ്യത. 10ൽ എട്ടെങ്കിലും ഗ്രേഡ് പോയിന്റ് വേണം. ജെഇഇ / യൂസീഡ് വഴി‌ നേടിയ ബിഡിസ്, ജെഇഇ / കെവിപിവൈ /എസ്‌സിബി (സ്റ്റേറ്റ് സെൻട്രൽ ബോർഡ്) വഴി വന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഐഐടി, ഐസ‌ർ, നാലുവർഷ ബിഎസ് / ബിഎസ്‌സി ബിരുദക്കാരെയും പരിഗണിക്കും. ബാക്‌ലോഗുള്ളവർ അപേക്ഷിക്കേണ്ട. 

ഉയർന്ന സ്റ്റൈപൻ‌ഡ്

സാധാരണ പ്രതിമാസം 25,000 മുതൽ 28,000 രൂപ വരെ സ്റ്റൈപൻഡും അനുബന്ധ ആനുകൂല്യങ്ങളുമാണു ഗവേഷക വിദ്യാർഥികൾക്കു നൽകുന്നത്. പക്ഷേ, ഈ പദ്ധതിയിൽ അഞ്ചു വർഷം പ്രതിമാസ ഫെലോഷിപ്പായി യഥാക്രമം 70,000 / 70,000 / 75,000 / 80,000 / 80,000 രൂപയും വാർഷിക ഗ്രാന്റായി രണ്ടു ലക്ഷം രൂപ വീതം ആകെ 10 ലക്ഷം രൂപയും ലഭിക്കും. 

തിര​ഞ്ഞെടുപ്പ് 

തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കു രണ്ടു‌ ഭാഗങ്ങളുണ്ട്. ആദ്യം സ്ക്രീനിങ്, തുടർന്ന് സിലക്‌‌ഷൻ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ്. ഇതിൽ എഴുത്തുപരീക്ഷ / ഇന്റർവ്യു ഉണ്ടായിരിക്കാം. 19 മുഖ്യമേഖലകളിലാണു ഗവേഷണസൗകര്യം. ഒന്നിലേറെ വിഷയങ്ങളിലെ ഗവേഷണത്തിന് അപേക്ഷിക്കുന്നതിൽ തടസ്സമില്ല. അപേക്ഷാ ഫീസ്: 1000 രൂപ. ചെയ്യാനുദ്ദേശിക്കുന്ന ഗവേഷണത്തെക്കുറിച്ചുള്ള സിനോപ്സിസ് അപേക്ഷയോടൊപ്പം നൽകണം. വെബ്സൈറ്റ്: https://pmrf.in, ഫോൺ: 040 – 2301 6026, ഇ–മെയിൽ: support@pmrf2018.iith.ac.in.

Education News>>