Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻസ്പയർ– ഷീ അപേക്ഷ ഡിസംബർ 15 വരെ

inspire

സയൻസിന്റെ വിസ്മയങ്ങളിലേക്ക് യുവജനങ്ങളെ ആകർഷിക്കുന്നതിനു കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള പദ്ധതിയാണ് ‘ഇൻസ്പയർ’ (Innovation in Science Pursuit for Inspired). ഇതിന്റെ മുഖ്യഘടകമായ ഷീ (സ്കോളർഷിപ് ഫോർ ഹയർ എജ്യൂക്കേഷൻ) പദ്ധതിയിലേക്ക് ഡിസംബർ 15 വരെ www.online-inspire.gov.in എന്ന സൈറ്റിലൂടെ അപേക്ഷിക്കാം. മത്സരപ്പരീക്ഷയില്ല. അടിസ്ഥാന സയൻസ് വിഷയങ്ങളിൽ ബാച്‌ലർ, മാസ്റ്റർ ബിരുദ കോഴ്സുകൾ ചെയ്യുന്ന 10,000 വിദ്യാർഥികൾക്ക് 80,000 രൂപ വാർഷിക സ്കോളർഷിപ് നൽകും. ഇതിൽ 60,000 രൂപ രൂപ വിദ്യാർഥിക്കും, ബാക്കി മെന്റർഷിപ്പിനുമാണ്. 12–ാം ക്ലാസ് പരീക്ഷയിൽ അതതു ബോർഡുകളിൽ ഏറ്റവും ഉയർന്ന മാർക്കു നേടിയ ഒരു ശതമാനം കുട്ടികൾക്ക് അപേക്ഷിക്കാം.

ജെഇഇ, നീറ്റ് ഉയർന്ന റാങ്കുകാരെയും പരിഗണിക്കും. ഐസർ, നൈസർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ പഠിക്കുന്നവർക്കുമുണ്ട് അർഹത. കെവിപിവൈ, എൻടിഎസ്ഇ, ഇന്റർനാഷനൽ ഒളിമ്പ്യാഡ് മെ‍ഡൽ, ജഗദീഷ് ബോസ് നാഷനൽ സയൻസ് ടാലന്റ് സർച്ച് എക്സാമിനേഷൻ എന്നിവയിലെ മികവും സ്കോളർഷിപ് കിട്ടാൻ പ്രയോജനപ്പെടുത്താം. 5 വർഷം വരെ സ്കോളർഷിപ് ലഭിക്കും. വിവരങ്ങൾ വെബ്സൈറ്റിൽ. ഇ–മെയിൽ: she.inspire-dst@nic.in.

Education News>>