Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പന്നി 'കടാക്ഷിച്ചു', വയറ്റിൽ നിധിക്കല്ല്, കർഷകൻ കോടീശ്വരനായി

Bo Chunlou found the gallstone

കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് കോടീശ്വരനാകാൻ പറ്റുമോ? ലോട്ടറിയടിച്ചാൽ അങ്ങനെ സംഭവിക്കാം എന്നല്ലേ. എന്നാൽ ഒരു ലോട്ടറിയുടേയും സഹായമില്ലാതെയാണ് ചൈനയിൽ ഒരു കർഷകൻ കോടീശ്വരനായത്. പന്നി വളർത്തലായിരുന്നു ഇദ്ദേഹത്തിന്റെ ജോലി. ചൈനയിലെ ഷാഡോങ് പ്രവിശ്യയിലുള്ള  റിസാഡോ നഗരത്തിലെ ജൂ കൗണ്ടിയിലായിരുന്നു 51 കാരനായ ബോ ഷുൺലൂവിന്റെ ഫാം. ഇവിടെ വളർത്തിയിരുന്ന പന്നികളിലൊന്നാണ്  ബോ ഷുൺലൂവിനെ കോടീശ്വരനാക്കിയത്.

ഫാമിൽ വളർത്തിയിരുന്ന എട്ടു വയസ്സുള്ള പന്നിയെ മാംസാവശ്യത്തിനായി കൊന്നപ്പോഴാണ് അതിന്റ പിത്താശയത്തിനുള്ളിൽ നിന്നും അപൂർവ വസ്തുവായ ‘ഗോരോചനം’ ലഭിച്ചത്. 4 ഇഞ്ച് നീളവും 2.7 ഇഞ്ച് വീതിയുമുള്ള ഗോരോചനത്തിന്റെ വില കേട്ടാൽ ആരുമൊന്നു ഞെട്ടും. 450000 പൗണ്ടാണ് ഇതിന്റെ വില.അതായത് 3 കോടി 89 ലക്ഷം ഇന്ത്യൻ രൂപ. പരമ്പരാഗത ചൈനീസ് മരുന്നുകളിലെ അവിഭാജ്യ ഘടകമാണ് ഗോരോചനം അഥവാ പിഗ് ട്രഷർ. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ ഗോരോചനം കഴിഞ്ഞേ മറ്റെന്തുമുള്ളൂ. പശുവിന്റെയോ കാളയുടെയോ പന്നിയുടേയോ പിത്താശയത്തിൽ കാണപ്പെടുന്ന കല്ലാണിത്. സാധാരണയായി രോമത്തിൽ നിന്നോ ദഹിക്കാതെ കിടക്കുന്ന സസ്യപദാർത്ഥങ്ങളിൽ നിന്നോ ആണ് ഇത് രൂപപ്പെടുന്നത്. ഒരു ഗ്രാമിന് 5000 മുതല്‍ 10,000 രൂപവരെയാണ് വില. ഇവ വളരെ അപൂർവമായി മാത്രമേ ലഭിക്കാറുള്ളൂ.

പന്നിയുടെ പിത്താശയത്തിനുള്ളിൽ നിന്നു ലഭിച്ച വസ്തു അമൂല്യമായ ഗോരോചനമാണെന്ന് അയൽവാസികളാണ് ബോ ഷുൺലൂവിനോടു പറഞ്ഞത്. ബോയും മകൻ മിങ്സൂവും തുറമുഖ നഗരമായ ഷാങ്ഹായിലെത്തിയാണ് വിദഗ്ദ്ധരെ കണ്ട് പരിശോധിപ്പിച്ച ശേഷമാണ് തങ്ങളുടെ കയ്യിലുള്ള സാധനം ഗോരോചനം തന്നെയാണെന്ന് ഉറപ്പിച്ചത്. വിദഗ്ദ്ധർ പറഞ്ഞതനുസരിച്ച് ഇവരുടെ കയ്യിലുള്ള ഗേരോചനത്തിന് ഏകദേശം നാലുകോടിയോളം വിലവരും. പന്നിയുടെ പിത്താശയത്തിൽ രൂപപ്പെട്ടതുകൊണ്ടാണ് ഇതിന് ഇത്രയധികം വിപണിയിൽ വിലവരുന്നത്. മിക്ക പന്നികളുടേയും വയറിനുള്ളിൽ ഇത്തരത്തിലുള്ള വസ്തുക്കൾ രൂപപ്പെടാറുണ്ട്. എന്നാൽ അവയൊന്നും ഗോരോചനമല്ലെന്നും വിദഗ്ദ്ധർ വ്യക്തമാക്കി.