ബഹിരാകാശ യാത്ര ചെയ്യുന്ന റോഡ്സ്റ്ററിനും സ്റ്റാർമാനും എന്ത് സംഭവിക്കും?

ലോകത്തെ ആദ്യത്തെ ബഹിരാകാശ സ്പോർട്സ് കാർ വിജയകരമായി യാത്ര തുടരുകയാണ്. ഇലോൺ മസ്ക്  റോക്കറ്റ് ഫാൽക്കൻ ‘ഹെവി’യിൽ പേലോഡ് ആയി കയറ്റിവിട്ട ടെസ്‌ല റോഡ്സ്റ്റർ കാറിനും സ്റ്റിയറിംഗ് വീലിനു പിന്നിലെ സ്റ്റാർമാനും എന്തായിരിക്കും സംഭവിക്കുകയെന്ന ചര്‍ച്ചയിലാണ് ശാസ്ത്രലോകം.

ആരും കൊതിക്കുന്ന ചെറി റെഡ് കൺവേർട്ടബിൾ തരണം ചെയ്യേണ്ടത് അൾട്രാവയലെറ്റ് റേഡിയേഷനും കോസ്മിക് കിരണങ്ങളും ക്ഷുദ്രഗ്രഹങ്ങളുമൊക്കെയാണ്. എന്നാൽ റോഡ്സ്റ്ററിനെയും അതിന്റെ ഡ്രൈവർ ‘സ്റ്റാർമാനെ'യും ഇതൊന്നും ബാധിക്കില്ലെന്ന് കാലിഫോർണിയയിലെ എസ് ഇ ടി ഐ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ സേത് ശോസ്താക് പറയുന്നു. ദശലക്ഷം കിലോമീറ്ററുകൾ റോഡ്സ്റ്റർ റൈഡ് ചെയ്യുമത്രെ.

ഓക്സിജനും വെള്ളവും ഇല്ലാത്തതിനാൽ തുരുമ്പെടുക്കാനുള്ള സാധ്യതയുമില്ല. എന്നാൽ യുവി കിരണങ്ങൾ പതിക്കുന്നതിനാൽ ചെറി നിറം പതിയെ മങ്ങുമെന്ന് പ്ളാനെറ്ററി സയന്റിസ്റ്റ് ജിം ബെൽ പറയുന്നു. പ്ളാസ്റ്റിക്– കാർബൺ ഫൈബർ ഫ്രെയിമുള്ള കാറിന്റെ ബോഡി റേഡിയേഷനിൽ തകർന്നുപേയേക്കുമെന്ന് ഇന്ത്യാനാ യൂണിവേഴ്സിറ്റിയിലെ രസതന്ത്ര വിദഗ്ധൻ വില്യം കാരോള്‍ പറയുന്നു.

ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുക എന്ന ലക്ഷ്യം പിഴച്ചതിനാൽ ചൊവ്വയും കടന്നു വ്യാഴത്തിനു മുൻപുള്ള ഛിന്നഗ്രഹമേഖലയിലാണു കാറിപ്പോൾ. കാർ വിജയകരമായി യാത്ര തുടരുകയാണെന്നു വിക്ഷേപണം നടത്തിയ സ്പെയ്സ് എക്സ് കമ്പനി ഉടമ ഇലോൺ മസ്ക് അറിയിച്ചിരുന്നു.‘സ്റ്റാർമാൻ’ എന്ന പാവയാണ്. ഉപഗ്രഹത്തിനു പകരം ഫാൽക്കൻ ഹെവി വഹിച്ചുകൊണ്ടു പോയ ടെസ്‌ല റോഡ്സ്റ്ററിന്റെ ഡ്രൈവർ സീറ്റിലുള്ളത്.

ടെസ്​ല റോഡ്സ്റ്റർ

മണിക്കൂറില്‍ 96.5 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ റോഡ്‌സ്റ്ററിന് വേണ്ടത് കേവലം 1.9 സെക്കന്‍ഡുകള്‍ മാത്രം! .250 മൈലാണ് ഉയർന്ന വേഗം. 10000 എൻഎം എന്ന അമ്പരപ്പിക്കുന്ന ടോർക്കാണ് വാഹനത്തിനുള്ളത്. 4 പേർക്ക് സഞ്ചരിക്കാനാകും.