Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതിക്കും ഹ്യുണ്ടേയ്ക്കും ഭീഷണിയുമായി എത്തുന്ന ടാറ്റയുടെ പ്രീമിയം ഹാച്ചിന്റെ കൂടുതൽ ചിത്രങ്ങൾ

Tata 45X Tata 45X

തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ പാസഞ്ചർ കാർ, ആദ്യ എസ് യു വി, കോംപാക്റ്റ് സെ‍ഡാൻ തുടങ്ങിയ നിരവധി നേട്ടങ്ങൾ ടാറ്റ മോട്ടോഴ്സിന് സ്വന്തമായുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളിലൊരായ ടാറ്റയ്ക്ക് പാസഞ്ചർ കാർ വിഭാഗത്തിലെ ഒന്നാമനായ മാരുതിക്കും രണ്ടാമനായ ഹ്യുണ്ടേയ്ക്കും കാര്യമായ ഭീഷണി ഉയർത്താൻ സാധിച്ചിട്ടില്ല. അടിമുടി മാറ്റങ്ങളുമായി എത്തുന്ന പുതു കാർ ടാറ്റയുടെ വിൽപ്പനകണക്കിൽ മുന്നിൽ എത്തിച്ചു കൊണ്ടിരിക്കുന്നു.

tata-45x-2 Tata 45X

ടിഗായോയും ടിഗോറും ഹെക്സയും നൊക്സോണും വിപണിയിൽ മുന്നേറുമ്പോൾ പ്രീമിയം ഹാച്ചും എസ് യു വിയുടെ സെ‍ഡാനും അടക്കം നിരവധി വാഹനങ്ങളുടെ പണിപ്പുരയിലാണ് ടാറ്റ. ഈ മാസം ആദ്യം നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പൊയിലെ താരങ്ങളായിരുന്നു ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കും എസ് യു വിയും. കൺസെപ്റ്റ് മോ‍‍ഡലായി അവതരിപ്പിച്ച പ്രീമിയം ഹാച്ച്ബാക്കിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നു ടാറ്റ. 

മാരുതി ബലേനൊ, ഹ്യുണ്ടേയ് എലൈറ്റ് ഐ 20, ഹോണ്ട ജാസ് തുടങ്ങിയ കാറുകളുമായി മത്സരിക്കാനെത്തുന്ന കാറിനെ അടിമുടി പ്രീമിയമാക്കിയാണ് ടാറ്റ പ്രദർശിപ്പിച്ചത്. എക്‌സ് 451 എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന വാഹനത്തിന്റെ പേര് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായി എത്തുന്ന ചെറു കാര്‍ പുതിയ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും (എഎംപി) നിര്‍മിക്കുക. വരും തലമുറ ടാറ്റ വാഹനങ്ങളുടെ ഇംപാക്റ്റ് ഡിസൈന്‍ ലാഗ്വേജ് 2.0 ല്‍ പുറത്തിറങ്ങുന്ന ആദ്യ വാഹനമായിരിക്കും പ്രീമിയം ഹാച്ച്ബാക്ക്. ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍ തുടങ്ങിയ വാഹനങ്ങള്‍ ഇംപാക്റ്റ് ഡിസൈന്‍ ലാഗ്വേജ് 1.0 പ്രകാരം ഡിസൈന്‍ ചെയ്ത വാഹനങ്ങളായിരുന്നു.

tata-45x-1 Tata 45X

ടിയോഗോയെക്കാള്‍ വലിപ്പമുള്ള വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങള്‍ കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. ടാറ്റയുടെ പുതു തലമുറ കാറുകളെപ്പോലെ സ്‌റ്റൈലന്‍ ലുക്കും ധാരാളം ഫീച്ചറുകളുമായിട്ടാകും പുതിയ കാര്‍ പുറത്തിറങ്ങുക. നെക്‌സോണില്‍ ഉപയോഗിക്കുന്ന 1.2 ലീറ്റര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിനും ടിയാഗോയിലെ 1.05 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാകും പുതിയ കാറിന് കരുത്തേകുക. ഡീസല്‍ എന്‍ജിന് കൂട്ടായി (വി ജി ടി)വേരിയബില്‍ ജോമട്രി ടര്‍ബോയും ഉണ്ടാകും. ഓട്ടോഎക്‌സ്‌പൊയില്‍ പ്രദര്‍ശിപ്പിക്കുന്ന വാഹനം ഈ വര്‍ഷം തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.