'ഭാഗ്യം കുറിക്കൂ ഡാറ്റ്സണോടൊപ്പം' മെഗാവിജയിക്ക് സ്രിന്റ റെഡിഗൊ കാർ കൈമാറി

‘ഭാഗ്യം കുറിക്കൂ ഡാറ്റ്സണോടൊപ്പം’ മൽസരത്തിലെ മെഗാവിജയിക്ക് കൊച്ചിയിൽ നടി സ്രന്റ താക്കോൽ കൈമാറുന്നു. നിസാൻ ആൻഡ് ഡാറ്റ്സൺ റീജയനൽ സെയിൽസ് മാനേജർ സന്ദീപ് പാണ്ഡെ, എവിഎം ഗ്രൂപ്പ് എംഡി സാബു ജോണി, ജേതാവായ അനൂപ് ജോൺ, എവ്‌ലിൻ‌ ജോൺ അനൂപ്, ലയ അനൂപ്, ലിസി വിൻസന്റ്, എലാനിയ ജോ അനൂപ്, നിസാന്‍ ആൻഡ് ഡാറ്റ്സൺ കേരള ഏരിയ മാനേജർ പ്രജിത് മോഹൻ എന്നിവർ സമീപം.

'ഭാഗ്യം കുറിക്കൂ ഡാറ്റ്സണോടൊപ്പം' മൽസരത്തിലെ മെഗാവിജയിയായ അനൂപ് ജോണിന് റെഡിഗോ കാറിന്റെ താക്കോൽ സിനിമാതാരം സ്രിന്റ കൈമാറി. രണ്ടാം സമ്മാനമായ 40 ഇഞ്ച് എൽഇഡി ടിവി നേടിയത് പ്രവീൺ പോത്തനാണ്. സ്രിന്റയെ കൂടാതെ നിസാൻ ആൻഡ് ഡാറ്റ്സൺ റീജനൽ സെയിൽസ് മാനേജർ സന്ദീപ് പാണ്ഡെ, ഇവിഎം ഗ്രൂപ്പ് എംഡി സാബു ജോണി, നിസാൻ ആൻഡ് ഡാറ്റ്സൺ കേരള ഏരിയ മാനേജർ പ്രജിത് മോഹൻ എന്നിവരും സന്നിഹിതരായിരുന്നു.

കൊച്ചിയിലെ നിസാൻ-ഡാറ്റ്സൺ ഷോറൂമിൽ സംഘടിപ്പിച്ച പരിപാടിയിൽ‌ വെച്ചാണ് സ്രിന്റ വിജയികൾക്കു സമ്മാനങ്ങൾ കൈമാറിയത്. നിസാൻ-ഡാറ്റ്സൺ ഷോറൂമിലോ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഡാറ്റ്സൺ ഡബ്സ്മാഷ് റോഡ്ഷോയിൽ വെച്ചോ ഡാറ്റ്സൺ കാർ ടെസ്റ്റ്ഡ്രൈവ് ചെയ്തവരിൽ നിന്നാണ് മെഗാവിജയിയെ തിരഞ്ഞെടുത്തത്. ഒന്നാം സമ്മാനമായി ഡാറ്റ്സൻ റെഡിഗോ കാറും രണ്ടാം സമ്മാനമായി എൽഇഡി ടിവിയുമാണ് ഒരുക്കിയിരുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.manoramaonline.com/datsun എന്ന വെബ്സൈറ്റ് സന്ദർശിക്കുക.