പുതിയ സൂപ്പർബ് എത്തി വില 22.68 ലക്ഷം മുതൽ

Skoda Superb

സ്കോഡയുടെ ലക്ഷ്വറി സെഡാൻ സൂപ്പർബിന്റെ പുതിയ മോഡൽ പുറത്തിറങ്ങി. 22.68 ലക്ഷം രൂപ മുതൽ 29.36 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ മുംബൈ എക്സ് ഷോറൂം വിലകൾ. സ്കോഡ ഒക്ടാവിയ, ഔഡി എ3 തുടങ്ങിയ വാഹനങ്ങൾ നിർമിച്ച ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ എം ക്യൂ ബി പ്ലാറ്റ്ഫോമിലാണ് പുതിയ സൂപ്പർബിന്റേയും നിർമാണം.

Skoda Superb

2014 ജനീവ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച വിഷൻ സി കണ്‍സെപ്റ്റ് കാറിനെ അധാരമാക്കിയാണ് പുതിയ സൂപ്പർബ് നിർമിച്ചിരിക്കുന്നത്. ഡേറ്റം റണ്ണിങ് ലൈറ്റോടുകൂടിയ ബൈ സെനോൺ ഹെഡ്‌ലാമ്പ്, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, 12 വേ അഡ്ജസ്റ്റബിള്‍ മുൻസീറ്റുകൾ, 6.5 ഇഞ്ച് ഇൻഫൊടൈൻമെന്റ് സിസ്റ്റം, റിയർ വ്യൂ കാമറ, ഡ്രൈവർ അലർട്ട് ഫംങ്ഷൻസ്, പനോരമിക് സൺറൂഫ്, 625 ലിറ്റർ ബൂട്ട് സ്പെയ്സ്, മൾട്ടി കൊളിഷൻ ബ്രേക്, എട്ട് എയർബാഗുകൾ എന്നിവ പുതിയ സൂപ്പർബിലുണ്ട്.

Skoda Superb

പഴയ മോഡലിനേക്കാൾ 75 കിലോഗ്രാം ഭാരക്കുറവുള്ള വാഹനത്തിന് 4861 എംഎം നീളവും, 1864 എംഎം വീതിയും 1468 എംഎം പൊക്കവുമുണ്ട്. പഴയ മോഡലിനെക്കാള്‍ 80 എംഎം വീൽ ബെയ്സും പുതിയ സൂപ്പർബിനുണ്ട്. പെട്രോൾ ഡീസൽ വകഭേദങ്ങളുള്ള കാറിന്റെ 1.8 ലിറ്റർ പെട്രോൾ എൻജിൻ 178 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 2.0 ലിറ്റർ ടിഡിഐ ടർബോചാര്‍ജിഡ് ഡീസല്‍ എൻജിന് 175 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ട്. പെട്രോൾ ഓട്ടമാറ്റിക്ക് വകഭേദവും ലഭ്യമാണ്.