ഓര്‍മശക്തി കൂട്ടണോ? ഇവ കഴിച്ചു നോക്കൂ

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഇന്ന് വിപണിയില്‍ പലതരത്തിലെ പോഷകാഹാരങ്ങളും പൊടികളും ലഭ്യമാണ്. ഏതു വേണമെന്ന് നമ്മള്‍ തീരുമാനിച്ചാല്‍ മാത്രം മതി. അവകാശപ്പെടുന്നതുപോലെ ഓര്‍മശക്തി കൂട്ടാന്‍ ഈ ഉത്പന്നനങ്ങള്‍ക്ക് സാധിക്കുമോ എന്നത് അനുഭവസ്ഥര്‍ തന്നെ പറയേണ്ട സംഗതിയാണ്. എന്നാല്‍ ഓര്‍മശക്തി കൂട്ടാന്‍ സാധിക്കുന്ന ചില പോഷകാഹാരങ്ങള്‍ നമ്മുക്ക് ചുറ്റുമുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.

മഗ്നീഷ്യം

നല്ല ഉറക്കത്തിനു സഹായിക്കാന്‍ മാത്രമല്ല നല്ല ഓർമശക്തിക്കും പറ്റിയതാണ് മഗ്നീഷ്യം. 2010ല്‍ ന്യൂറോൺ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനപ്രകാരം എലികളില്‍ നടത്തിയൊരു പരീക്ഷണം മഗ്നീഷ്യം അടങ്ങിയ ആഹാരസാധനങ്ങള്‍ ഉപയോഗിക്കുന്നത് ഓര്‍മശക്തി കൂട്ടാനും കൂടുതല്‍ സമയം ഊര്‍ജ്ജസ്വലമായി ജോലി ചെയ്യാനും സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്. തലച്ചോറിന് ആവശ്യമായ ബി വൈറ്റമിൻ ലഭിക്കാനും ഇതു സഹായകമാണ്. ചീര പോലെയുള്ള ഇലക്കറികളിലാണ് മഗ്നീഷ്യം കൂടിയ അളവില്‍ ലഭിക്കുന്നത്. 

സിങ്ക് 

ബീഫ്, വെള്ളരിക്ക എന്നിവയില്‍ ധാരാളം അടങ്ങിയ ഒന്നാണ് സിങ്ക്. എങ്ങനെയാണ് സിങ്ക് ഓര്‍മശക്തി കൂട്ടുന്നതെന്നത് ഇന്നും പഠനവിധേയമാണ്. പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്സ് രോഗികളില്‍ സിങ്കിന്റെ അപര്യാപത കണ്ടെത്തിയിട്ടുണ്ട് എന്നത് നിര്‍ണായകമാണ്. 

ഒമേഗ 3 ഫാറ്റി ആസിഡ്

വാള്‍നട്ട്, ചെറുചന വിത്ത്‌( flax seeds), ഓയിലി ഫിഷ്‌  എന്നിവയില്‍ ധാരാളം അടങ്ങിയ ഒന്നാണ് ഫാറ്റി ആസിഡ്സ്. ഓര്‍മശക്തി കൂട്ടാന്‍ ഇവ ഉത്തമമാണെന്ന് കണ്ടെത്തിയതാണ്. ഇത് ഹൃദയാരോഗ്യത്തിനും ഉത്തമമാണ്.  നല്ല കോളസ്ട്രോള്‍ ധാരാളം അടങ്ങിയതാണ് ഒമേഗ 3 ഫാറ്റി ആസിഡ്സ്. നല്ല കൊളസ്‌ട്രോള്‍ ഹൃദയാരോഗ്യത്തിനു വളരെ പ്രധാനവുമാണ്. ഒമേഗ 3 ഫാറ്റി ആസിഡുകളായ EPAയും DHAയും ALA യും കടല്‍ മത്സ്യങ്ങളിലും ഇലക്കറികളിലും ധാരാളമായി കണ്ടുവരുന്നുണ്ട്. നമ്മുടെ ശരീരത്തിന് EPAയേയും DHAയേയും ALA ആക്കി മാറ്റാനുള്ള കഴിവുണ്ട് . ഹൃദയാരോഗ്യം കാക്കാനും, രക്തസമ്മര്‍ദം നിയന്ത്രിക്കാനുമെല്ലാം ഇവ നമ്മുടെ ശരീരത്തിന് ആവശ്യം തന്നെയാണ്. 

Read More : Healthy Life