Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർബുദത്തിനു മരുന്നു വരുന്നു

cancer-onlineop

ഫെബ്രുവരി നാലിന് ലോക അർബുദ ദിനം. ലോകം മുഴുവൻ കേൾക്കാനാഗ്രഹിക്കുന്ന ഒരു സന്തോഷവാർത്തയിതാ; അർബുദത്തിനു മരുന്നു വരുന്നു. രോഗത്തെ പൂർണമായി ശമിപ്പിക്കാമെന്ന പ്രതീക്ഷയുണർത്തുന്ന ഗവേഷണഫലം യുഎസിലെ സ്റ്റാൻഫഡ് സർവകലാശാലയുടേതാണ്. എലികളിൽ നടത്തിയ പരീക്ഷണം പൂർണ വിജയകരമായിരുന്നു. മനുഷ്യരിലെ പരീക്ഷണത്തിന്റെ തുടക്കമെന്ന നിലയ്ക്കു രക്താർബുദ രോഗികളിലാണ് ആദ്യം ഉപയോഗിച്ചത്. ഇതിന്റെ ഫലം കാത്തിരിക്കുകയാണു ശാസ്ത്രജ്ഞർ.

നിലവിലുള്ള രണ്ടു മരുന്നുകളുടെ സംയുക്തമാണു പുതിയ മരുന്നെന്നു സ്റ്റാൻഫഡ് പ്രഫസർ റൊണാൾഡ് ലെവി പറഞ്ഞു. ഇവയിൽ ഒരു മരുന്ന് മനുഷ്യരിൽ ഉപോഗിക്കാൻ അനുമതിയുള്ളതാണ്.

ട്യൂമറിലേക്കു കുത്തിവയ്ക്കുന്ന തരത്തിലാണു പുതിയമരുന്ന്. എലികളിൽ നടത്തിയ പരീക്ഷണത്തിൽ, ഇതു ശരീരം മുഴുവനും വ്യാപിച്ചു പ്രവർത്തിക്കുന്നതായി കണ്ടെത്തി. മനുഷ്യരിലെ പരീക്ഷണം വിജയകരമായാൽ ചികിൽസയ്ക്കുള്ള കാലതാമസം, പണച്ചെലവ് എന്നിവയ്ക്കു പരിഹാരമുണ്ടാകും. ഏറെക്കുറെ വേദനരഹിത ചികിൽസയായിരിക്കും ഇത്.

Read More : ആരോഗ്യവാർത്തകൾ