Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുകവലിയും സൗന്ദര്യവും

smoking

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നത് ഒരു പുതിയ കാര്യമല്ല. ശരീരത്തിന്റെ ആരോഗ്യത്തെ മാത്രമല്ല നിങ്ങളുടെ സൗന്ദര്യത്തെയും പ്രതികൂലമായി ബാധിക്കാൻ പുകവലിക്കു കഴിയുമെന്നാണ് ഡോക്ടർമാർ നൽകുന്ന ഉപദേശം. 

∙പുകവലി നിങ്ങളുടെ ത്വക്കിലെ ഓക്സിജന്റെ അംശം നഷ്ടപ്പെടുത്തി ചർമോപരിതലത്തെ കൂടുതൽ വരണ്ടതും മങ്ങിയതുമാക്കി മാറ്റുന്നു. എത്ര ഫെയർനസ് ക്രീമുകൾ വാരിത്തേച്ചാലും ഈ നിറം വീണ്ടെടുക്കാൻ കഴിയില്ല.

∙ചെറുപ്പത്തിൽ തന്നെ നിങ്ങളുടെ മുഖത്ത് ചുളിവുകൾ വീഴ്ത്തുന്നതിന് പുകവലി കാരണമാകുന്നു. ത്വക്കിലെ പേശികൾ അയഞ്ഞുതൂങ്ങി പ്രായാധിക്യം തോന്നിപ്പിക്കുകയും ചെയ്യും.

∙ത്വക്കിനെ മാത്രമല്ല നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെയും പുകവലി ദോഷകരമായി ബാധിക്കും. പുകവലി കൂടുതലുള്ള മിക്ക യുവാക്കൾക്കും ക്രമേണ മുടി അമിതമായി കൊഴിയുകയും കഷണ്ടി ബാധിക്കുകയും ചെയ്യുന്നു

∙സിഗരറ്റിൽ അടങ്ങിയ നിക്കോട്ടിന്റെ അംശം നിങ്ങളുടെ ചുണ്ടുകളെ കറുത്തിരുണ്ടതാക്കുന്നു. മുൻനിരയിലെ പല്ലുകളിൽ കറുത്ത പാടുകൾ വീഴ്ത്തുന്നു.

∙പുകവലി അമിതമായാൽ കണ്ണുകളിലേക്കുള്ള രക്തപ്രവാഹത്തെപ്പോലും അത് മന്ദീഭവിപ്പിക്കുകയും ക്രമേണ കണ്ണുകളുടെ തിളക്കം നഷ്ടപ്പെടുകയും ചെയ്യുന്നു.

∙കണ്‍തടങ്ങൾക്കു താഴെ കറുത്ത കുഴികൾ രൂപപ്പെടുന്നതിനും പുകവലി കാരണമാകുന്നുണ്ടെന്നാണ് പഠനം അവകാശപ്പെടുന്നത്.

∙മുഖത്തെ മാത്രമല്ല കൈവിരലുകളെയും പുകവലി ബാധിക്കുമത്രേ. പുകവലിക്കുന്നവരുടെ വിരൽത്തുമ്പുകളിൽ കറുത്ത നിറം പടരുന്നത് ശ്രദ്ധിച്ചിട്ടില്ലേ. നഖങ്ങളുടെ സൗന്ദര്യവും ഇത് നഷ്ടപ്പെടുത്തുന്നു.

Read More : ആരോഗ്യവാർത്തകൾ