മരുന്നും ഭക്ഷ്യോല്‍പന്നങ്ങളുമായി നഴ്സുമാർ

വിപിഎസ് ലേക് ഷോറിലെ നഴ്‌സുമാര്‍ സെന്റ് ജോസഫ്‌സ് വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പം

നഴ്‌സസ് വാരാചരണത്തിന്റെ ഭാഗമായി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ മരട് സെന്റ് ജോസഫ്‌സ് വൃദ്ധസദനം സന്ദര്‍ശിച്ച് അന്തേവാസികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. മരുന്നും ഭക്ഷ്യോല്‍പന്നങ്ങളും പ്രോട്ടീന്‍ പൗഡറും അടങ്ങുന്നതായിരുന്നു സമ്മാനങ്ങള്‍. ശനിയാഴ്ച നഴ്‌സസ് ദിനത്തിൽ വാരാചരണം സമാപിക്കും.