മറ്റുള്ള പനി ലക്ഷണങ്ങളിൽ നിന്ന് നിപ്പ വൈറസ് വേർതിരിച്ചറിയാൻ?

ഇപ്പോൾ എല്ലാവരും നിപ്പ വൈറസിനെ ചുറ്റിപ്പറ്റിയാണ്. കഴിഞ്ഞ ദിവസം കഴിച്ച മാങ്ങ, പേരക്ക അല്ലെങ്കിൽ കുടിച്ച കള്ള് ഇതെങ്ങാനും ഇനി നിപ്പാ വൈറസ് ബാധിച്ചതായിരുന്നോ? ലക്ഷണങ്ങൾ വരാൻ അഞ്ചു മുതൽ ദിവസങ്ങൾ എടുക്കുമെന്നതിനാൽ പലരും ഭീതിയുടെ നിഴലിലാണ്. 

ചുമ, പനി, തലവേദന, ദേഹംവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാലുടൻ നിപ്പ വൈറസ് ആണെന്നു തെറ്റിദ്ധരിക്കരുത്. അസഹനീയമായി ഈ വേദനകൾ അനുഭപ്പെടുകയാണെങ്കിലോ, ഈ രോഗം വന്ന ആരെങ്കിലുമായോ ബന്ധം സ്ഥാപിച്ചിട്ടുണ്ടെങ്കിലോ മാത്രം ശ്രദ്ധിച്ചാൽ മതിയെന്ന് ഡോ. അശ്വതി സോമൻ പറയുന്നു.  

ഈ രോഗത്തെക്കുറിച്ച് കേട്ട ഉടനുള്ള അനാവശ്യ ടെൻഷൻ വേണ്ട. വൈറസ് ശരീരത്തിൽ പ്രവേശിച്ച് അഞ്ചു മുതൽ 16 ദിവസം വരെ കഴിയുമ്പോഴാണ് ഈ രോഗം ഉണ്ടെന്ന് പുറത്തറിയുന്നത്. ആരോഗ്യവകുപ്പും ഡോക്ടർമാരും രോഗം പടർന്നു പിടിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അധികം രോഗവ്യാപനം ഉണ്ടാകാതെ തടയാനാകും. 

Read More : Health Tips