ഈ രാജ്യത്തെ മുട്ടയ്ക്ക് ഇനി യുഎഇയില്‍ 'നോ എന്‍ട്രി'

റഷ്യയിൽ നിന്നുള്ള മുട്ടയ്ക്ക് ഇനി യുഎഇയിലേക്ക് പ്രവേശനമില്ല. മാരകമായ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യുഎഇ പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നടപടി. 

റഷ്യയുടെ കുര്‍കയ ഒബ്‌ലാസ്റ്റ് പ്രവിശ്യയില്‍ പടര്‍ന്നു പിടിക്കുന്ന H5N2 എന്ന പക്ഷിപ്പനിയാണ് ഈ നിരോധനത്തിനു പിന്നില്‍. 

കഴിഞ്ഞ ദിവസമാണ് റഷ്യയില്‍ നിന്നുള്ള മുട്ട പൂര്‍ണമായും നിരോധിച്ചതായി യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചത്. നേരത്തെ സൗദി അറേബ്യയിൽ നിന്നുള്ള മുട്ട ഉൽപന്നങ്ങൾക്കു യുഎഇ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ കൂടി കണക്കിലെടുത്താണ് യുഎഇ തീരുമാനമെന്ന് മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഡോ. മാജിദ് സുൽത്താൻ അൽ ഖാസ്മി ഇതിനെക്കുറിച്ചു പ്രതികരിച്ചു. 

രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎഇയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ കാര്യക്ഷമത നിരീക്ഷിക്കാനുള്ള മികച്ച സംവിധാനങ്ങള്‍ യുഎഇ ക്കുണ്ട്. 

Read More : Health News