Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലബന്ധത്തിനു കാരണം പ്രമേഹമോ?

511053722

ഞാന്‍ 74 വയസ്സുള്ള ഒരു റിട്ട. അധ്യാപികയാണ്. എന്റെ ഏറ്റവും വലിയ പ്രശ്നം മലബന്ധമാണ്. ഇതിനായി ഒരു പൊടി കഴിക്കുന്നു ണ്ട്. എങ്കിലും വയറ്റിൽ നിന്നും പോകാൻ വലിയ ബുദ്ധിമുട്ടാണ്. നേരത്തെ പൈൽസ് ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല . പൈല്‍സിന് പല മരുന്നുകളും കഴിച്ചെങ്കിലും കുറയാതിരുന്നതുകൊണ്ട് ഒരു ഒറ്റമൂലി കഴിച്ചു. കുറേ നാളത്തേക്ക് കുഴപ്പമൊന്നുമില്ലായിരുന്നു. പിന്നീട് വീണ്ടും ഉണ്ടായപ്പോൾ ഒറ്റമൂലി 6 വർഷം മുൻപ് ഒന്നുകൂടി കഴിച്ചു. ഇപ്പോൾ പൈൽസിന്റെ അസുഖം ഇല്ല. Anus ചുരുങ്ങിപ്പോ യതു കൊണ്ടാണോ ഇത്രയും ബുദ്ധിമുട്ടുണ്ടാകുന്നത്. ഞാൻ പലപ്പോഴും Vagina യിൽ കൂടി വിരലിട്ടു തള്ളിവിടുകയാണ് മലം.  ചിലപ്പോൾ Anus ൽ വിരലിട്ടു എടുത്തു കളയാറുണ്ട്. എനിക്ക് പ്രമേ ഹവും പ്രഷറും ഉണ്ട്. രണ്ടും കൺട്രോൾ ആണ്. എനിക്ക് ഈ പ്രതിസന്ധിയിൽ  ഡോക്ടറുടെ സഹായം കിട്ടിയാൽ വലിയ ഉപകാരമായിരുന്നു. എന്തെങ്കിലും മരുന്ന് മലം അയഞ്ഞു പോകാനു ള്ളത് പറഞ്ഞു തരാമോ?

പ്രിയ സുഹൃത്തേ, താങ്കൾക്ക് പ്രമേഹവും പ്രഷറും ഉണ്ടെന്നു കത്തിൽ നിന്നു മനസ്സിലായി. എത്രനാളായി പ്രഷറും പ്രമേഹവും ഉണ്ടെന്നു കത്തിൽ പറഞ്ഞിട്ടില്ല. ഇപ്പോൾ അനുഭവപ്പെടുന്ന മലബന്ധം പ്രമേഹം മൂലം കുടലുകളിൽ ഉണ്ടാകുന്ന വ്യത്യാസം കൊണ്ടാകാം. Diabetic Autonomic Neuropathy മൂലം കുടലുകളിലെ പ്രവർത്തനത്തിലുള്ള വ്യത്യാസമാകാം മലബന്ധത്തിനു കാരണം. പ്രമേഹനിയന്ത്രണം മൂലം ഈ പാർശ്വഫലത്തെ പൂർണമായി തടയാനാകില്ല. പ്രമേഹത്തിന്റെ ദൈർഘ്യമാണ് ഈ വ്യത്യാസ ത്തിനും കൂടുതൽ നിദാനം. മറ്റൊരു പ്രശ്നം താങ്കളുടെ പൈൽസ് ആണ്. പൈൽസ് ഒറ്റമൂലി കൊണ്ടു മാറി എന്നു കത്തിൽ പറഞ്ഞി ട്ടുണ്ട്. പൈൽസ് സൗഖ്യമായതോടെ മലദ്വാരം ചുരുങ്ങാനും സാധ്യതയുണ്ട്.

ആകയാൽ താങ്കൾ എത്രയും പെട്ടെന്ന് ഒരു ഗ്യാസ്ട്രോ സ്പെഷ്യ ലിസ്റ്റിനെയാണ് ആദ്യമായി കാണിക്കേണ്ടത്. മലദ്വാരത്തിലെ ചുരുക്കവും വൻകുടലിലെ വ്യത്യാസങ്ങളും അദ്ദേഹത്തിന് എളുപ്പ ത്തിൽ മനസ്സിലാക്കാനും പ്രതിവിധി നിർദേശിക്കാനും സാധിക്കും. കുടലിലും മലദ്വാരത്തിലും വ്യത്യാസം ഒന്നും തന്നെ ഇല്ലെങ്കിൽ താങ്കൾ ഒരു പ്രമേഹ രോഗ വിദഗ്ധനെയാണ് സമീപിക്കേണ്ടത്. കൃത്യമായ പ്രമേഹ രോഗനിയന്ത്രണവും കുടലിലെ പാർശ്വഫല ങ്ങൾക്കുള്ള  പ്രത്യേക മരുന്നുകളും താങ്കളുടെ മലബന്ധത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ ഉപകരിക്കും. 

Read More : Health News