6 മില്ല്യൻ കുട്ടികൾ 6 വയസ്സിന് മുൻപ് മരിക്കുന്നു ,എന്ത് കൊണ്ട് ?

ഇന്ത്യയിൽ പ്രതിവർഷം 6 മില്ല്യൻ കുട്ടികളാണ് 6 വയസ്സ് തികയുന്നതിനു മുൻപായി മരിക്കുന്നത്. ഇതിൽ 44 ശതമാനം കുട്ടികളും ജനിച്ചു 28 ദിവസങ്ങൾക്കുള്ളിൽ മരണപ്പെടുകയോ രോഗബാധിതരാകുകയോ ചെയ്യുന്നു. എന്താണ് ഇതിനുള്ള പ്രധാനകാരണം? ശുചിത്വക്കുറവ് തന്നെ, സംശയമില്ല. ഇന്ത്യയുടെ ഉൾനാടൻ ഗ്രാമങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായി ശുചിത്വക്കുറവ് ഇതിനോടകം മാറിക്കഴിഞ്ഞു. രാജ്യത്തെ തകർന്നു കൊണ്ടിരിക്കുന്ന ആരോഗ്യവ്യവസ്ഥയെ ചൂണ്ടിക്കാണിച്ച് കൊണ്ട്, ലൈഫ് ബോയ്‌ സോപ്പ് കമ്പനി പുറത്തിറക്കിയ ഷോർട്ട്ഫിലിമിലാണ് ഇത് വ്യക്തമാക്കുന്നത്.

ഉൾനാടൻ ഗ്രാമങ്ങളിലെ അനാരോഗ്യകരമായ ആവാസവ്യവസ്ഥയേയും അതിലൂടെ ശുചിത്വ പരിപാലനത്തിന്റെ ആവശ്യകതയെയുമാണ് ഈ ഹ്രസ്വ ചിത്രത്തിലൂടെ ചൂണ്ടികാണിക്കുന്നത്. ഗർഭാവസ്ഥയിൽ പോലും അമ്മമാർ വേണ്ടത്ര ശുചിത്വം പാലിക്കുന്നില്ല. അല്ലങ്കിൽ അവർക്ക് അതിനുള്ള സാഹചര്യം ലഭിക്കുന്നില്ല. ഫലമോ , ആരോഗ്യം നശിച്ച കുഞ്ഞുങ്ങളുടെ ജനനം.

സംഗ്രഹി എന്ന അമ്മയിലൂടെയും ചമ്കി എന്നാ കുട്ടിയിലൂടെയുമാണ് ചിത്രത്തിൻറെ കഥ മുന്നോട്ടു പോകുന്നത്. തന്നെ ശരിയായ വിധം സമരക്ഷിച്ചതിനു ഏഴാം വയസ്സിൽ അമ്മയോട് നന്ദി പറയുന്ന ചമ്കിയെ ഭാവിയുടെ പ്രതീകമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ, ശുചിത്വത്തോടെ വൈമുഖ്യം കാണിച്ചിരുന്ന ഒരു ജനതയെ ശുചിത്വത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുകയാണ് ലൈഫ് ബോയ്‌ സാമൂഹിക പ്രതിബദ്ധത മുൻനിർത്തി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം