സിക വൈറസ് : വാക്സിനുമായി ഇന്ത്യ

സിക വൈറസിനെതിരായ വാക്സിൻ വികസിപ്പിക്കാൻ രാജ്യാന്തര മരുന്നു കമ്പനികളുടെ ശ്രമം തുടരവേ ഇന്ത്യയിൽനിന്ന് പ്രതീക്ഷ നൽകുന്ന വാർത്ത. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് എന്ന സ്ഥാപനം സിക വാക്സിൻ വികസിപ്പിക്കുന്നതിൽ സുപ്രധാന ചുവടു വച്ചതായി അവകാശപ്പെട്ടു.

രണ്ടു വാക്സിനുകളാണ് ഭാരത് ബയോടെക് തയാറാക്കുന്നത്. ഇവയിൽ ഒരെണ്ണം മൃഗങ്ങളിൽ പരീക്ഷിക്കാവുന്ന ഘട്ടത്തിലാണെന്നും പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ടെന്നും ഭാരത് ബയോടെക് മേധാവി കൃഷ്ണ ഇള പറഞ്ഞു. അനുമതി ലഭിച്ചാൽ നാലുമാസത്തിനുള്ളിൽ 10 ലക്ഷം ഡോസ് വാക്സിൻ ഉൽപാദിപ്പിക്കും.