Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെണ്‍കുട്ടികള്‍ ഫുട്ബോള്‍ കളിച്ചാല്‍? 

football

ആണ്‍കുട്ടികളുടെ കളി മാത്രമല്ല ഫുട്ബോള്‍. പെണ്‍കുട്ടികള്‍ക്കും ഏറെ പ്രിയപ്പെട്ട കായികവിനോദമാണിത്‍. പെണ്‍കുട്ടികള്‍ ഫുട്ബോള്‍ പരിശീലിക്കുന്നത് നമ്മുടെ നാട്ടില്‍ അത്ര സാധാരണമല്ല. എങ്കില്‍പ്പോലും നഗരങ്ങളില്‍ ഇന്ന് ഇതിനു മാറ്റം സംഭവിച്ചു കഴിഞ്ഞു. ഏതൊരു കായികവിനോദവും നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ ഏറെ വലുതാണ്‌. പെണ്‍കുട്ടികള്‍ക്ക് പരിശീലിക്കാന്‍ ഏറ്റവും മികച്ച വിനോദങ്ങളില്‍ ഒന്നാണ് ഫുട്ബോള്‍. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്നു നോക്കാം.

സൗത്ത് ഡെന്മാര്‍ക്ക്‌ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് ഈ റിപ്പോര്‍ട്ട്‌ ഗവേഷകര്‍ തയാറാക്കിയത്. ഇതു പ്രകാരം ഫുട്ബോള്‍ പരിശീലിക്കുന്നതുകൊണ്ട് പെണ്‍കുട്ടികളില്‍ ശാരീരികവും മാനസികവുമായ ഒട്ടനവധി ഗുണങ്ങള്‍ ഉണ്ടാകുന്നു.10-12 വയസ്സുള്ള ഒരു പെണ്‍കുട്ടി ഫുട്ബോള്‍ കളിക്കുന്നതു കാരണം അവളുടെ മസ്സിലുകള്‍ ഉറയ്ക്കുകയും രക്തസമ്മര്‍ദം ക്രമപ്പെടുകയും ചെയ്യുന്നു. 

മുന്‍പ് ഫുട്ബോള്‍ കളിച്ചു പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ പോലും ഈ പതിവ് ആരംഭിച്ചാല്‍ ഈ ഗുണങ്ങള്‍ അവരില്‍ കണ്ടു തുടങ്ങുന്നതായി ഗവേഷകര്‍ പറയുന്നു. ഇതു മാത്രമല്ല പെണ്‍കുട്ടികളില്‍ ആശയവിനിമയം, കോഗ്നിറ്റീവ് കഴിവുകള്‍ എന്നിവയും വര്‍ധിക്കുന്നതായി വിദഗ്ദര്‍ പറയുന്നു. 

ഇത്തരം വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളില്‍ ആരോഗ്യകരമായ ആഹാരശീലങ്ങള്‍ ഉണ്ടാകുകയും വൃത്തി അവരുടെ ജീവിതത്തിന്റെ ഭാഗമാകുകയും ചെയ്യുന്നു. ഇവര്‍ക്ക് പുകവലി, മദ്യപാനം എന്നീ ദുശീലങ്ങള്‍ ഉണ്ടാകുന്നുമില്ല. 

ഫുട്ബോള്‍ മാത്രമല്ല എന്തുതരത്തിലെ ബോള്‍ ഗെയിമുകളും ഇത്തരത്തില്‍ ഊര്‍ജ്ജം നല്‍കുന്നതാണെന്നു ഗവേഷകര്‍ പറയുന്നു. ഇതുകൊണ്ടാണ് സ്കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ ഉറപ്പായും ഫുട്ബോള്‍ പോലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടണമെന്ന് പറയുന്നത്.

Read More : Health and Fitness