Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീശ ചോരാതെ പണിതു, അകത്താണ് കാഴ്ചകൾ!

simple-home-kanjirappally ചെറിയ ചുറ്റളവിൽ വലിയ വിസ്തൃതിയുടെ ഫീൽ കിട്ടത്തക്കവിധം രൂപകല്പന നൽകി.

കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കാരമുള്ളിൽ കുര്യാക്കോസ് എന്ന  കർഷകനു തറവാട് സ്വത്തായി കിട്ടിയ 85 സെന്റ് സ്ഥലത്തുതന്നെ വീട് പണി പൂർത്തിയാക്കണമെന്നായിരുന്നു ആഗ്രഹം. ചെലവ് കുറഞ്ഞ രീതിയിൽ വീട് പണിയാനുറച്ച കുര്യാക്കോസും മകൻ സിജോയും ആഗ്രഹങ്ങൾ ഡിസൈനർ ശ്രീകാന്ത് പങ്ങപ്പാട്ടിനോട് തുറന്നു പറഞ്ഞു. വളരെ ലാളിത്യമാർന്ന മുൻ കാഴ്ചകൾ ഒരുക്കി എന്നാൽ അകത്ത് എല്ലാവിധ സൗകര്യങ്ങളും നൽകുന്ന കോസ്റ്റ് എഫക്ടീവ് രൂപകല്പനയാണ് വീടിനു നൽകിയത്. 

kanjirappally-home-living

ചെലവ് ചുരുക്കാനായി ഭിത്തികൾ കുറച്ചു ഓപ്പൺ ഡിസൈൻ നൽകുകയും ചെയ്തു. നടുഭാഗത്തായി പകൽ വെളിച്ചം കടന്നുവരികയും വായു സഞ്ചാരം ഉറപ്പാക്കുകയും ചെയ്യുന്ന പർഗോളയും നൽകി. ചെറിയ ചുറ്റളവിൽ വലിയ വിസ്തൃതിയുടെ ഫീൽ കിട്ടത്തക്കവിധം രൂപകല്പന നൽകി.

kanjirappally-home-courtyard

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്ങ്‌ , പ്രാർത്ഥനാഇടം ഇവയെല്ലാം ഓപ്പൺ രീതിയിലാണ് രൂപകല്പന നിർവഹിച്ചത്. നാലു കിടപ്പുമുറികളും, മൂന്ന് അറ്റാച്ഡ് ബാത്‌റൂമുകളും, ഒരു കോമൺടോയ്‌ലറ്റും, അടുക്കളയും, വർക്ക്‌ ഏരിയായും നൽകി 1816 SFT ൽ വീട് പണി പൂർത്തിയാക്കി. 

kanjirappally-home-dining

പടിഞ്ഞാറു ദർശനം ഉള്ള വീടിനു നൽകിയ നീളൻ വരാന്തയും ഭിത്തിയില്‍ പതിപ്പിച്ച ക്ലാഡിങ് സ്‌റ്റോൺ ചൂടിനെ ഫലപ്രദമായി തടയുന്നു. പറമ്പിലുള്ള നാടൻ തടിയിനങ്ങൾ തന്നെ ഇന്റീരിയർ കബോർഡുകൾക്ക് ഉപയോഗിച്ച് പി. യു ഫിനിഷിങ് പെയിന്റിംഗ് നൽകി ആധുനിക ഗ്രഹശോഭ അകത്തളങ്ങളിൽ നൽകിയിട്ടുണ്ട്.

prayer-skylight
kanjirappally-home-bed

അടുക്കളയിൽ മോഡുലാർ സംവിധാനങ്ങൾ മൾട്ടിവുഡിൽ സ്റ്റിക്കർ പതിപ്പിച്ചാണ് പൂർത്തികരിച്ചത്. വീട് പണിയുടെ മൊത്തം ചിലവും 30 ലക്ഷത്തിനുള്ളിൽ നിയന്ത്രിക്കാനായതും നേട്ടമായി.

kanjirappally-home-kitchen

Project Facts

Location- Kanjirappally, Kottayam

Area- 1814 SFT

Plot- 85 cents

Owner- Kuriakose KS

Designer- Sreekanth Pangappadu

PG Group Designs, Kanjirappally

Mob- 9447114080