Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാഴ്ചയിൽ മാത്രമല്ല, കാര്യത്തിലും മുൻപിൽ; കാരണം..

luxury-house-perumbavur വിശാലമായ അകത്തളങ്ങളുള്ള ഈ വീട് മികച്ച കാഴ്ചാനുഭവമായിരിക്കും എന്നുതീർച്ച.

എറണാകുളം ജില്ലയിലെ പൂക്കാട്ടുപടി പെരുമ്പാവൂർ പാതയ്ക്ക് സമീപമാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്. 39 സെന്റിൽ 6019 ചതുരശ്രയടിയാണ് വിസ്തീർണം. പ്ലോട്ടില്‍ നേരത്തെയുണ്ടായിരുന്ന ഒരു വീടും കിണറും നിലനിർത്തിക്കൊണ്ടാണ് പുതിയ വീട് പണിതത് എന്നത് ശ്രദ്ധേയമാണ്. ഗെയ്റ്റിൽനിന്നും നീളൻ ഡ്രൈവ് വേയിലൂടെയാണ് വീട്ടിലേക്കെത്തുന്നത്. പുറംകാഴ്ച നഷ്ടമാകാതിരിക്കാൻ മുന്നോട്ടിറക്കിയാണ് വീട് പണിതത്. ചുറ്റുമതിലും ഉയരംകുറച്ചു പണിതു. സുരക്ഷയ്ക്കായി ഗ്രില്ലുകൾ നൽകി. 

luxury-house-road

ഫ്ലാറ്റ് റൂഫാണ് കൂടുതലും. കാഴ്ചയിൽ വേറിട്ടുനിൽക്കാൻ പ്രൊജക്റ്റഡ് ശൈലിയിൽ ഒരു സ്ലോപ് റൂഫും നൽകിയിട്ടുണ്ട്. ചെരിഞ്ഞ മേൽക്കൂരയുടെ വശത്ത് സ്ക്വയർ ട്യൂബ് വർക്ക് ചെയ്ത് ക്ലാഡിങ്ങിന്റെ പ്രതീതിയുണർത്തുന്നു. 

perumbavur-house

വീട്ടിലേക്ക് അതിഥികളെ സ്വാഗതം ചെയ്യുന്ന പൂമുഖവും പോർച്ചും മഞ്ഞനിറത്തിലുള്ള നാച്വറൽ സ്റ്റോണ്‍ ക്ലാഡിങ് ചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്. പൂമുഖത്തും സ്‌റ്റെയറിലും ഗ്രാനൈറ്റും മറ്റിടങ്ങളിൽ വിട്രിഫൈഡ് ടൈലുമാണ് ഫ്ലോറിങ്ങിനുപയോഗിച്ചത്. കാർ പോർച്ചിന്റെ പിന്നിലായി വീടിന്റെ സ്വകാര്യതയെ ഹനിക്കാത്ത വിധം ഓഫിസ് സ്‌പേസും ഒരുക്കിയിട്ടുണ്ട്. വിശാലമായ അകത്തളങ്ങളാണ് വീട്ടിൽ ഒരുക്കിയത്. അകത്തളങ്ങളിലുടനീളം ജിപ്സം ഫാൾസ് സീലിങ് ചെയ്ത് ലൈറ്റിങ് കൊടുത്തിട്ടുണ്ട്. വാം ടോൺ ലൈറ്റുകൾ അകത്തളം പ്രസന്നമാക്കുന്നു. ഫർണിച്ചറുകൾ ഇന്റീരിയർ തീം അനുസരിച്ച് ചിട്ടപ്പെടുത്തിയെടുത്തതാണ്.

perumbavur-house-living

സ്വീകരണമുറിയിൽ നിന്നും കടക്കുന്നത് വിശാലമായ ഹാളിലേക്കാണ്. ഫാമിലി ലിവിങ്, ഡൈനിങ്, ഗോവണി എന്നിവ ഇവിടെ ക്രമീകരിച്ചു.

DINING

കോർട്‌യാര്‍ഡാണ് ഇവിടുത്തെ പ്രധാന ആകർഷണം. മേൽക്കൂരയിൽ ടഫൻഡ് ഗ്ലാസ് നൽകി സ്‌കൈലിറ്റ് ഒരുക്കി. ഇതുവഴി പ്രകാശം അകത്തളത്തിലേക്കെത്തുന്നു.  ഫാമിലി ലിവിങ്ങിനേയും ഡൈനിങ്ങിനേയും ജാളി പാർടീഷൻ നൽകി വേർതിരിച്ചിരിക്കുന്നു.

പത്തുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. വശത്തായി ക്രോക്കറി ഷെൽഫും നൽകിയിട്ടുണ്ട്. ഗോവണി കയറിച്ചെല്ലുമ്പോൾ അപ്പർ ലിവിങ് ഒരുക്കിയിരിക്കുന്നു. വുഡും ടഫൻഡ് ഗ്ലാസുമാണ് കൈവരികളിൽ നൽകിയത്.

perumbavur-house-upper

അഞ്ചു കിടപ്പുമുറികളാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, സ്റ്റഡി സ്‌പേസ്, ബാൽക്കണി എന്നിവയെല്ലാം മുറികളിൽ സജ്ജീകരിച്ചിരിക്കുന്നു. ഓരോ മുറികളിലും വ്യത്യസ്ത ഡിസൈൻ എലമെന്റുകൾ കൊണ്ടുവരാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഹെഡ്ബോർഡിൽ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.

luxury-house-bed

മൂന്ന് അടുക്കളകൾ ഇവിടെ ഒരുക്കിയിരിക്കുന്നു. മോഡുലാർ കിച്ചൻ, വർക്കിങ് കിച്ചൻ, കൂടാതെ പരമ്പരാഗത വിറകടുപ്പുള്ള അടുക്കളയും. കൂടാതെ വർക്ക് ഏരിയയുമുണ്ട്. ചുരുക്കത്തിൽ പ്രൗഢി നിറയുന്ന അകത്തളങ്ങളുള്ള വീട് മികച്ച കാഴ്ചാനുഭവമായിരിക്കും എന്നുതീർച്ച.

perumbavur-house-kitchen

Project Facts

Location- Pukattupadi, Ernakulam

Plot- 39 cents

Area- 6019 SFT

Owner- Abdul Kareem

Designer- Mejo Kurian

Mob- 9745640027

Interior Design- Rivin

Mob- 9846378787

Project Contractor- Sasikumar