'എന്റെ പ്രവാസ സ്വപ്നം പൂവണിഞ്ഞു'!

എന്റെ പേര് സമീർ ബഷീർ. ജീവിതത്തിൽ എല്ലാവരെയും പോലെ സ്വന്തമായി ഒരു വീടു വയ്ക്കണം എന്ന ചിന്തയുമായിട്ടാണ് ഗൾഫിലേക്ക് വന്നത്. എല്ലാ ദിവസവും അതിനെപ്പറ്റി നല്ലവണ്ണം ചിന്തിക്കുകയും ചെയ്യും. സ്വരുക്കൂട്ടിവച്ച് അൽപം സമ്പാദ്യമായപ്പോൾ വീടുപണി വിശ്വസിച്ച് ഏൽപിക്കാൻ നല്ല ഒരു ഡിസൈനർ / കോൺട്രാക്ടറെ  കണ്ടുപിടിക്കുക എന്നതായി അടുത്ത ചിന്ത. 

നെയ്യാറ്റിൻകരയിൽ നിന്ന് വിൻസെന്റ് എന്ന ഒരു കോൺട്രാക്ടറെ എന്റെ സുഹൃത്ത് പരിചയപ്പെടുത്തി. ആദ്യം സംസാരിച്ചപ്പോൾതന്നെ ഞാൻ  ഉറപ്പിച്ചു. 'ഇയാളാണ് എന്റെ വീടു പണിയാൻ യോഗ്യൻ'...അങ്ങനെ എന്റെ നാടായ ചങ്ങനാശേരിയിൽ എന്റെ ആഗ്രഹം അനുസരിച്ചു നല്ല ഒരു വീട് ഉയർന്നു. 2850 ചതുരശ്രയടിയിൽ സമകാലിക ശൈലിയിലാണ് വീടു പണിതത്.

ലിവിങ് ഹാൾ ഉദ്ദേശിച്ച രീതിയിൽ തന്നെ പാനലിങ് ചെയ്തു മനോഹരമാക്കി. ചവിട്ടു പടികൾ എല്ലാം ടീക് വുഡ് പാനൽ ചെയ്തു. സമീപത്തെ ഭിത്തിയിൽ പഴയ കുറെ ഫോട്ടോസ് പതിപ്പിച്ചു. അടുക്കള, ഊണുമുറി, കിടപ്പുമുറികൾ, ഇടനാഴികൾ...എല്ലാം ഞാൻ ഉദ്ദേശിച്ച രീതിയിൽ ചെയ്യാൻ സാധിച്ചു എന്നതാണ് സന്തോഷം. കാത്തിരിക്കാൻ നാട്ടിലൊരു വീടുണ്ടെന്ന വിശ്വാസമാണ് ഓരോ പ്രവാസികളെയും പോലെ എന്നെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

Project Facts

Location- Changanachery, Kottayam

Area- 2850 SFT

Owner- Sameer Basheer

Phone : 00971525909654 (Abu Dhabi)

Contractor- Vincent