Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരത്തിന്റെ മാറ്റങ്ങൾക്കൊപ്പം, മാറ്റങ്ങളുള്ള വീടുകളൊരുക്കി റൂബി

Ruby-Royal-Palace-Trivandrum

ഇന്ത്യയിലും, യു.എ.ഇ യിലും ഒരുപോലെ പ്രശസ്തി ആർജ്ജിച്ച ഹാപ്പി ആൻഡ് റൂബി ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് ഡിവിഷനായ റൂബി ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് തിരുവനന്തപുരം നഗരത്തിനായി മൂന്ന് അതിശയങ്ങൾ ഒരുക്കിയിരിക്കുന്നു. ചെറിയ കാലയളവിൽ തന്നെ റിയൽ എസ്റ്റേറ്റ് രംഗത്ത് മുൻനിര സാന്നിദ്ധ്യമായി മാറിക്കൊണ്ടിരിക്കുന്ന റൂബി ബിൽഡേഴ്സ് വിശ്വസനീയമായ സേവനവും, മികച്ച സൗകര്യങ്ങളും ഇടകലർത്തിയാണ് ഓരോ വീടും പണിതുയർത്തുന്നത്. ഈ പ്രത്യേകത തന്നെയാണ് തിരുവനന്തപുരത്തിനായി അവതരിപ്പിക്കുന്ന മൂന്ന് അതിശയങ്ങളിലും പ്രതിഫലിക്കുന്നതും. ഈ അതിശയങ്ങളുടെ പേരാണ് പ്രിമസ്, റോയൽ പാലസ്, ബാലഗോകുലം.

ആഡംബര അപാർട്മെന്റ് പ്രോജക്റ്റായ പ്രിമസ് എല്ലാത്തരത്തിലും നഗരത്തിനെ അതിശയിപ്പിക്കുന്നു. പുതുമ നിറഞ്ഞ നിർമാണം, കാലത്തിനനുയോജ്യമായ സൗകര്യങ്ങൾ, സമാനതകളില്ലാത്ത സേവനം ഇവയെല്ലാം കൊക്കിലൊതുങ്ങുന്ന വിലയിൽ. ലൊയോള സ്കൂളിനും, ബത്‌ലഹേം സ്കൂളിനും തൊട്ടടുത്ത്, ടെക്നോപാർക്കിനും, ടെക്നോ സിറ്റിക്കും അടുത്തായി, തിരുവനന്തപുരം നഗരത്തിൽ നിന്ന് വളരെ അകലെയല്ലാതെ പ്രിമസ് നിലകൊള്ളുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കും (ഗ്രീൻ ഫീൽഡ്), കാര്യവട്ടത്തേക്കും വെറും 2 കി.മീ ആണ് ഇവിടെനിന്നുള്ള ദൂരം. ഇതിനോടൊപ്പം തന്നെ നഗരത്തിന്റെ മാറുന്ന ഷോപ്പിങ് വിസ്മയങ്ങളെ അടുത്തറിയാൻ ഇവിടെനിന്നും 5 കി.മീ മാത്രം മതി. ടോറസ്, ലുലു, മാൾ ഓഫ് ട്രാവൻകൂർ എന്നിങ്ങനെ നഗരത്തിൽ മുളച്ചുവരുന്ന എല്ലാ മാറ്റങ്ങളെയും തൊട്ടുതലോടി പ്രിമസ് നിലയുറച്ചിരിക്കുന്നു. നിത്യജീവിതത്തെ എല്ലാ സൗകര്യങ്ങളോടും മനോഹരമായി കോർത്തിണക്കുന്ന ഇതുപോലുള്ള മറ്റൊരു പ്രോജക്റ്റ് നഗരത്തിൽ ഉണ്ടോയെന്ന് തന്നെ സംശയമാണ്. ഇത്തരത്തില്‍ നോക്കുമ്പോൾ എല്ലാ അർഥത്തിലും മുതൽ മുടക്കുന്ന ഓരോ രൂപയ്ക്കും പത്തിരട്ടി മൂല്യമാണ് റൂബി ബിൽഡേഴ്സ് നൽകുന്നത്.

ruby-palace-trivandrum

റൂബി റോയല്‍ പാലസ് ആണ് അതിശയങ്ങളുടെ പട്ടികയിൽ രണ്ടാമത് സ്ഥാനം പിടിച്ചിരിക്കുന്നത്. ഒരു രാജാവായി ജീവിക്കാന്‍ വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഗാംഭീര്യത്തോടുകൂടി തലയെടുത്തു പി.ടി.പി നഗറിൽ സ്ഥിതി ചെയ്യുന്ന ഈ മാളികയില്‍, ലോകോത്തര നിലവാരത്തിലാണ് ഓരോ ചെറിയ സൗകര്യം പോലും ഒരുക്കിയിട്ടുള്ളത്. ആദ്യ കാഴ്ചയിൽ തന്നെ കൊട്ടാര പ്രതീതിയുണ്ടാക്കുന്ന റോയൽ പാലസ്, ജീവിതത്തെ സുഖകരവും സുന്ദരവുമാക്കുന്നു. നീന്തൽ കുളം, ചിട്ടയോടു ക്രമപ്പെടുത്തിയ പൂന്തോട്ടം, ഹാൾ, ഹെൽത്ത് ക്ലബ്, ഹോം തിയറ്റർ, ഗസ്റ്റ് റൂം എന്ന് തുടങ്ങി നിങ്ങളാശിക്കുന്നതിനപ്പുറം മനോഹരമായ സൗകര്യങ്ങൾ ഇവിടെ അടുത്തറിയാം. ജീവിതസൗകര്യങ്ങളുടെ കാര്യത്തിൽ മാത്രമല്ല, മറിച്ചു നഗരത്തെ പൂർണമായി ബന്ധിപ്പിക്കുന്ന ഘടകങ്ങളിലും റോയൽ പാലസ് മുൻപന്തിയിലാണ്. സ്കൂൾ, ഹോസ്പിറ്റൽ, ഷോപ്പിങ് അവസരങ്ങൾ എന്നിങ്ങനെ കയ്യെത്തും ദൂരത്തു തന്നെ ഇവിടെയെല്ലാം ലഭിക്കും. വിസ്മയത്തിലുപരിയായി വിശേഷപ്പെട്ട ഭവനമാണ് റോയൽ പാലസ് എന്ന് വേണം മനസ്സിലാക്കാൻ.

മൂന്നാമത്തെ അതിശയം ആരും ജീവിതത്തിൽ ഒരിക്കലെങ്കിലും ആഗ്രഹിച്ചുപോകുന്ന അത്യപൂർവമായ ജീവിതത്തിന്റെ ചിത്രമാണ് മനസ്സിൽ വരക്കുന്നത്, ഈ അപൂർവതയാണ് റൂബി ബാലഗോകുലം. ശാന്തസുന്ദരമായ ജീവിതമാഗ്രഹിക്കുന്ന എല്ലാവരെയും ബാലഗോകുലം എതിരേൽക്കുന്നത് പച്ചപ്പിന്റെ കുടപിടിച്ചാണ്. മരങ്ങളുടെ തണലിൽ പ്രകൃതിയോട് ചേർന്ന്, കാറ്റിനെയും കാറിനെയും തൊട്ടുതലോടി ഇവിടെ ഒരു ജീവിതം കാത്തിരിക്കുന്നു. പ്രകൃതിയുടെ മായാജാലങ്ങളിലുപരിയായി മറ്റൊരു മായികലോകം നിലവാരമുള്ള നിർമ്മാണത്തിന്റെ ഭാഗമായി ഇവിടെ നിലനിൽക്കുന്നു. ജനലഴികൾ മുതൽ വരാന്തകൾ വരെ, വീടിന്റെ ഓരോ ചെറിയ അംശങ്ങളും വൈദഗ്ധ്യം കൊണ്ടിവിടെ വിസ്മയമാക്കിയിരിക്കുന്നു. തിരുവനന്തപുരം അരസംമൂട്ടിൽ സ്ഥിതിചെയ്യുന്ന ബാലഗോകുലം ടെക്നോപാർക്കിൽ നിന്നും 2 കി.മീ അകലെയും ശ്രീകാര്യത്തുനിന്നും 5 കി.മീ ദൂരെയും ഇൻഫോസിസിൽ നിന്നും 3 കി.മീ ദൂരെയുമാണ് നിലകൊള്ളുന്നത്. എംജിഎം സ്കൂൾ, തിരുവനന്തപുരം എൻജിനീയറിങ് കോളജ്, മെഡിക്കൽ കോളജ്, എയർപോർട്ട് എന്നിവിടങ്ങളിലെത്താനും ബാലഗോകുലത്തിൽനിന്ന് വളരെയെളുപ്പമാണ്.

മനസ്സിന് ഒത്തിണങ്ങിയ ഏത് ജീവിതശൈലിയാണോ ആ ശൈലിയിൽ ഒരു ജീവിതം വാഗ്ദാനം ചെയ്യുകയാണ് റൂബി ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ്. തിരുവനന്തപുരത്തിന്റെ മാറുന്ന ശീലങ്ങളും ശൈലികളും അടുത്തറിഞ്ഞ്, കൃത്യമായി വിലയിരുത്തി പഠിച്ചുകൊണ്ടാണ് ഓരോ ഭവനവുമൊരുക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ഇവിടെ തളിർക്കുന്ന ജീവിതത്തിന്റെ വളർച്ചയും വളരെ വേഗം സാധ്യമാകുന്നു. വര്‍ഷങ്ങളായുള്ള റൂബി ഗ്രൂപ്പിന്റെ സേവനചരിത്രവും, പശ്ചാത്തലവും വിശ്വാസത്തിന്റെയും നിലവാരത്തിന്റെയും കാര്യത്തില്‍ വിശേഷണങ്ങളിലൊതുങ്ങാത്ത ഒന്നായി നിലകൊള്ളുന്നു. ഈ മുഖമുദ്ര മാത്രം മതി നഗരത്തിലെ ഏറ്റവും മികച്ച ജീവിതം എത്തിപ്പിടിക്കാൻ. സ്വപ്നം കാണുന്ന എന്തുമാകട്ടെ, ഏതുമാകട്ടെ അതെല്ലാം ലഭിക്കുമോ എന്നുള്ള സംശയം എടുത്തുമാറ്റേണ്ട സമയമായെന്നാണ് ഓരോ പ്രോജക്റ്റും ഇവിടെ ഓർമപ്പെടുത്തുന്നത്. ആഗ്രഹങ്ങളും അവസരങ്ങളും ഒരുപോലെ അരികിലെത്തുമ്പോൾ മറ്റെന്താണ് ആലോചിക്കാനുള്ളത്. ഇതിലും മികച്ച ഒരു ജീവിതം തരാൻ റൂബിയോളം റൂബിക്ക് മാത്രമേ സാധിക്കുകയുള്ളു.

കൂടുതൽ വിവരങ്ങൾക്ക് 

email: builders.sales@happyandrubygroup.com

Mob: 91 77360 17788