Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരം നഗരമധ്യത്തിൽ ഫേവറിറ്റ് ഹോംസിന്റെ ലെ റോയേൽ

favourite-home

തിരുവനന്തപുരം നഗരത്തിൽ രാജകീയ ജീവിതം ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഫേവറിറ്റ് ഹോംസ് അവതരിപ്പിക്കുന്ന പ്രോജക്ടാണ് ലെ റോയേൽ. തിരുവനന്തപുരം നഗരത്തിലെ ഏറ്റവും കണ്ണായ സ്ഥലമായ പാളയത്ത് 63 സെന്റിൽ സ്ഥിതി ചെയ്യുന്ന 74 അപ്പാർട്മെന്റുകൾ (2 & 3 BHK) പകരം വയ്ക്കാനാകാത്ത സുഖസൗകര്യങ്ങളാണ് പ്രദാനം ചെയ്യുന്നത്. പണത്തിനൊത്ത മൂല്യം, സമയകൃത്യത, ഗുണനിലവാരത്തിൽ പുലർത്തുന്ന കണിശത എന്നിവയാണ് ഫേവറിറ്റ് ഹോംസിന്റെ മറ്റു പ്രോജക്ടുകൾ എന്നപോലെ ലെ റോയലിന്റെയും സവിശേഷത.

എല്ലാം തൊട്ടടുത്ത്...

ജീവിതം അതിന്റെ പൂർണതയിൽ ആസ്വദിക്കാനുള്ളതെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. പ്രധാന ഇടങ്ങളുമായുള്ള സാമീപ്യമാണ് ലെ റോയേലിനെ ആകർഷകമാക്കുന്നത്. സ്കൂൾ, കോളജ്, ആശുപത്രി, ബാങ്ക്, റസ്റ്ററന്റുകൾ എല്ലാം തൊട്ടടുത്തു തന്നെ സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനും ലെ റോയേലിൽ നിന്നും വെറും 3 കിലോമീറ്റർ മാത്രമാണുള്ളത്. കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിലേക്കു 1.5 കിലോമീറ്റർ മാത്രമാണ് ലെ റോയേലിൽ നിന്നുമുള്ള അകലം. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ അഭിമാനമായ കേരള യൂണിവേഴ്‌സിറ്റിയുടെ തൊട്ടടുത്തായാണ് ലെ റോയേൽ സ്ഥിതി ചെയ്യുന്നത്. രണ്ടു ദശലക്ഷം ചതുരശ്രയടിയിലധികം റെസിഡൻഷ്യൽ പ്രോജക്ടുകൾ പൂർത്തീകരിച്ചു ISO അംഗീകാരം നേടിയ മലയാളിയുടെ ഫേവറൈറ്റ് ബിൽഡർ ആയ ഫേവറിറ്റ് ഹോംസിൽ നിന്നുള്ള ലെ റോയേൽ തിരുവനന്തപുരത്തെ ജീവിതത്തിന്റെ സമവാക്യങ്ങൾ വീണ്ടും നവീകരിക്കുകയാണ്.

മികച്ച ഡിസൈൻ..

le-royale-night

ലോബി മുതൽ ലാൻഡ്സ്കേപ് വരെ എല്ലാ ഇടങ്ങളും സുഖകരമായ ജീവിതം പ്രദാനം ചെയ്യുന്നതിനായി സൂക്ഷ്മമായി ഡിസൈൻ ചെയ്തെടുത്തവയാണ്. കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുന്ന വിധമാണ് ഓരോ അപ്പാർട്മെന്റുകളും ഡിസൈൻ ചെയ്തിരിക്കുന്നത്. വിശാലമായ അപ്പാർട്മെന്റുകൾ ആണ് എടുത്തു പറയേണ്ട മറ്റൊരു ഡിസൈൻ സവിശേഷത. ഓരോ ദിവസവും ഊർജസ്വലമായി ഉണരാൻ ഇത് സഹായിക്കുന്നു.

പ്രധാന സൗകര്യങ്ങൾ

SWIMMING-POOL

∙ സ്വിമ്മിങ് പൂൾ (കുട്ടികൾക്കും മുതിർന്നവർക്കും വെവ്വേറെ)

∙ എയർ കണ്ടീഷൻഡ് ഹെൽത് ക്ലബ്

∙ കുട്ടികൾക്കു വേണ്ടിയുള്ള കളിസ്ഥലം

RECREATION-AREA

∙ റൂഫ്ടോപ് പാർട്ടി ഏരിയ, ബാർബിക്യൂ കൗണ്ടർ

∙ മൾട്ടിപർപ്പസ് ഹാൾ

∙ സോന, ജക്കൂസി സൗകര്യമുള്ള സ്പാ 

∙ ഇടനാഴികളിൽ സോളാർ വിളക്കുകൾ

∙ അപ്പാർട്മെന്റുകളെ കൂട്ടിയിണക്കിയുള്ള ഇന്റർകോം സംവിധാനം

∙ വീഡിയോ ഡോര്‍ ഫോൺ

∙ കുട്ടികൾക്കായുള്ള ഇൻഡോർ പ്ലേ ഏരിയ

∙ ജോലിക്കാർക്ക് പ്രത്യേകം മുറിയും ടോയ്‌ലറ്റും

∙ ജൈവമാലിന്യ സംസ്കരണ കേന്ദ്രം, ഇന്‍സിനറേറ്റർ

∙ അപ്പാർട്മെന്റുകള്‍ക്കും പൊതുഇടങ്ങളിലേക്കുമായുള്ള ഓട്ടോമാറ്റിക് പവർ ബാക്കപ്പ്

∙ പ്രത്യേകമായുള്ള സർവീസ് ലിഫ്റ്റ്

∙ കാർ വാഷ് റാമ്പ്

∙ 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രീകൃത ഗ്യാസ് സംവിധാനം

∙ 24 മണിക്കൂറും സുരക്ഷ ഒരുക്കി സിസി ടിവി ക്യാമറ നിരീക്ഷണ സംവിധാനം

∙ 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി

∙ 24 മണിക്കൂറും സുരക്ഷാജീവനക്കാരുടെ സേവനം

ഫേവറിറ്റ് ഹോംസ്, പേര് അന്വർത്ഥമാക്കിക്കൊണ്ട് 19 വർഷത്തിനുള്ളിൽ 15 റെസിഡൻഷ്യൽ പ്രോജക്ട്സിലൂടെ ഇരുപതുലക്ഷത്തിൽ പരം സ്ക്വയര്‍ഫീറ്റ് നിർമ്മാണം പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് കൈമാറിക്കഴിഞ്ഞു. കൂടാതെ പൂർത്തിയായിക്കൊണ്ടിരിക്കുന്ന 6 പുതിയ പ്രോജക്ട്സ് ഉൾപ്പെടെ ഫേവറിറ്റ് ഹോംസിന്റെ എല്ലാ പ്രോജക്ടുകളും അതിമനോഹരമായ ലൊക്കേഷനുകളിലാണ് സ്ഥിതിചെയ്യുന്നത്. ക്രെഡായ് – അക്രെഡിറ്റെഡ് ബിൽഡർ ആയ ഫേവറിറ്റ് ഹോംസ് മികവിന്റെയും ഗുണമേന്മയുടെയും കാര്യത്തിൽ അണുവിട പോലും പിന്നോട്ടു പോകാറില്ല. അതിനുള്ള തെളിവാണ് റിയൽഎസ്റ്റേറ്റ് മേഖലയിൽ അധികമാർക്കും അവകാശപ്പെടാനില്ലാത്ത ഐഎസ്ഒ അംഗീകാരം.

സുരക്ഷിതവും സുഭദ്രവുമായ ഒരു നിക്ഷേപത്തിനൊപ്പം മനസ്സിനിണങ്ങിയ ഒരു വാസസ്ഥലമാണ് നിങ്ങൾ തേടുന്നതെങ്കിൽ ദുബായിലും തിരുവനന്തപുരത്തുമുള്ള ഫേവറിറ്റ് ഹോംസ് ഓഫീസുകളിലേക്ക് നിങ്ങൾക്ക് സ്വാഗതം.

ഫേവറിറ്റ് ഹോംസിന്റെ ലെ റോയേൽ അപ്പാർട്മെന്റുകള്‍ സന്ദർശിക്കുവാനും ബുക്ക് ചെയ്യുവാനും വിളിക്കേണ്ട നമ്പർ : 9846154000, 9846144000 (India),  +971-563626224  (Dubai)

Website: www.favouritehomes.com

Email: marketing@favouritehomes.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.