Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടുപണി; ഈ 5 മണ്ടത്തരങ്ങൾ ഒഴിവാക്കാം

x-default ആറ്റുനോറ്റ് ഒരു വീട് പണിയുമ്പോൾ അതിൽ അമളി പറ്റിയാലോ? എത്ര ശ്രമിച്ചാലും ചില അബദ്ധങ്ങൾ നമ്മൾ അറിഞ്ഞുകൊണ്ട് തന്നെ ക്ഷണിച്ചു വരുത്തും. അത്തരത്തിൽ വീട് പണിയിൽ നാം സ്ഥിരമായി വരുത്തുന്ന 5 മണ്ടത്തരങ്ങൾ ഏതൊക്കെയെന്ന് നോക്കാം

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണു ഒരു വ്യക്തി തന്റെ സ്വപ്നഗൃഹം പണിയാൻ തയ്യാറെടുക്കുന്നത്. സ്വരുക്കൂട്ടി വച്ചതും ലോൺ എടുത്തതും എല്ലാംകൂടി ചേർത്ത് നല്ലൊരു തുക തന്നെ വീട് പണിക്കായി വിനിയോഗിക്കുകയും ചെയ്യും. അങ്ങനെ ആറ്റുനോറ്റ് ഒരു വീട് പണിയുമ്പോൾ അതിൽ അമളി പറ്റിയാലോ? എത്ര ശ്രമിച്ചാലും ചില അബദ്ധങ്ങൾ നമ്മൾ അറിഞ്ഞുകൊണ്ട് തന്നെ ക്ഷണിച്ചു വരുത്തും. അത്തരത്തിൽ വീട് പണിയിൽ നാം സ്ഥിരമായി വരുത്തുന്ന 5 മണ്ടത്തരങ്ങൾ ഏതൊക്കെയെന്ന് നോക്കാം. 

1. ഏതെങ്കിലുമൊരു  ആർക്കിടെക്ട് മതി – വീട് നിർമാണത്തിലെ ആദ്യത്തെ മണ്ടത്തരമാണ് ഇത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ചെയ്യുന്ന ഈ നടപടി ഭാവിയിൽ ദോഷം ചെയ്യും എന്നറിയുക. ചിലർ  മുൻകൂട്ടി തയ്യാറാക്കി വച്ചിരിക്കുന്ന പ്ലാനുകളിൽ ഒരെണ്ണം സ്വീകരിക്കും. എന്നാൽ ആ പ്ലാൻ തങ്ങളുടെ സ്ഥലത്തിന് യോചിച്ചതാണോ എന്ന് ആര് വിലയിരുത്തും? നിങ്ങൾക്ക് ഏതു തരം വീടാണ് വേണ്ടത് അത്തരം ഡിസൈനുകൾ ചെയ്യുന്ന ആർക്കിടെക്റ്റിനെ തന്നെ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

construction

2. ഭിത്തി നനയ്ക്കാൻ പായൽവെള്ളം – വീട് പണിയുമ്പോൾ വീടിനോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ക്രൂരതയാണ് ഇത്. വീട് പണി നടക്കുമ്പോൾ തേപ്പ് കഴിഞ്ഞാൽ നനച്ച് കൊടുക്കണം. കിണർ വെള്ളം ലഭ്യമല്ല എങ്കിൽ അടുത്തുള്ള കുളത്തിൽ നിന്നോ പുഴയിൽ നിന്നോ ഉള്ള പായൽ കലർന്ന വെള്ളം ഉപയോഗിക്കാൻ നിങ്ങൾ തീരുമാനിച്ചാൽ വീടിന്റെ ഈടും അവസാനിച്ചു എന്ന് കൂട്ടിക്കോളൂ.

x-default

3. വെള്ളക്കെട്ടുള്ള സ്ഥലത്ത് വീടുപണിയുക – വിലക്കുറവാണെന്ന് കരുതി വീടുവയ്ക്കാനായി വെള്ളക്കെട്ടുള്ള സ്ഥലം വാങ്ങുന്നവരാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്. ലാഭം നോക്കി ചെയ്യുന്ന ഈ പ്രവർത്തി ഭാവിയിൽ നിങ്ങൾക്ക് വൻനഷ്ടം വരുത്തി വയ്ക്കും. നിലം നികത്തി, അടിത്തറ കെട്ടാൻ ഭീമമായ തുക ചെലവാകുന്നതോടെതന്നെ നിങ്ങൾ ഉദ്ദേശിച്ചതിൽ നിന്നും വിപരീതമായ ഫലമേ നിങ്ങൾക്ക് ലഭിക്കൂ. 

4. ഗുണനിലവാരം കുറഞ്ഞ സാമഗ്രികൾ – ചെലവ് ചുരുക്കാനായി വില കുറഞ്ഞ വസ്തുക്കൾ കൊണ്ട് വീട്  നിർമിക്കുന്നത് പപ്പടം കൊണ്ട് ദ്വാരം അടയ്ക്കുന്നതിന് തുല്യമാണ്. കോൺട്രാക്ടർമാർ ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ കൊണ്ട് വന്നാൽ അത് പരിശോധിച്ച് ഒഴിവാക്കേണ്ട ചുമതല കൂടി നമുക്കുണ്ട്. മരത്തടികൾ തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. 

5. സ്റ്റോറേജ് സ്‌പേസ് ഒഴിവാക്കുക - വീട് പണി നടക്കുമ്പോൾ പലർക്കും തോന്നും എന്തിനാണ് അനാവശ്യമായി ഒരു സ്റ്റോറേജ് സ്‌പേസ് എന്ന്. എന്നാൽ താമസം തുടങ്ങുമ്പോഴാണ് സ്റ്റോറേജ് ഇല്ല എന്നത് മിക്ക വീടുകളുടെയും പ്രശ്നമായി മാറുന്നത്. ബാത്ത് റൂം, ബെഡ് റൂം, അടുക്കള എന്നിവിടങ്ങളിൽ ആയിരിക്കും ഈ പ്രശ്നം പ്രധാനമായും ഉണ്ടാകുക.