Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷ്ടദാനവും വിൽപത്രവും; ഇവ ശ്രദ്ധിക്കുക

Will സ്വയാർജിത സ്വത്തല്ലാത്ത സാഹചര്യത്തിൽ വിൽപ്പത്രം തയാറാക്കിയ വ്യക്തി വിവാഹിതനാകുന്നതോടു കൂടി അയാൾ ചമച്ചിട്ടുള്ള വിൽപത്രങ്ങൾ സ്വയം റദ്ദാകുന്നതാണ്.

ഇഷ്ടദാനവും വിൽപത്രവും

∙ സ്ഥലഉടമ, അവകാശമുള്ള വസ്തു സ്വേച്ഛപ്രകാരവും പ്രതിഫലം കൂടാതെയും മറ്റൊരാൾക്ക് എഴുതിക്കൊടുക്കുന്നതാണ് ഇഷ്ടദാനം. ദാതാവിന്റെ ജീവിതകാലത്ത് തന്നെ ആ കൈമാറ്റം രണ്ടാമൻ സ്വീകരിച്ചിരിക്കണം.

∙ ഭൂമിപോലുള്ള സ്ഥാവരവസ്തുക്കൾ ദാനം ചെയ്യുമ്പോൾ, രണ്ട് അറ്റസ്റ്റിങ് സാക്ഷികളുടെ സാന്നിധ്യത്തിൽ പ്രമാണം വഴി നിർബന്ധമായും രജിസ്റ്റർ ചെയ്യണം. പിന്തുടർച്ചാവകാശം മുഖേന അവകാശം ലഭിക്കുന്നതിന് വിൽപ്പത്രം, ഭാഗപത്രം എന്നിവയാണ് രേഖയെങ്കിൽ, വസ്തു ഉടമയുടെ ജീവിതകാലത്ത് ഇഷ്ടദാനാധാരം ഉടമസ്ഥാവകാശരേഖയാണ്.

∙ ദാതാവിന്റെ താൽപര്യം ഹനിക്കുന്ന ഏതെങ്കിലും നടക്കുന്നതായാൽ ദാനം അസാധുവാക്കുമെന്ന വ്യവസ്ഥ വയ്ക്കാവുന്നതാണ്. വ്യവസ്ഥകളുടെ അടിസ്ഥാനത്തിലല്ലാതെ, സാധാരണഗതിയിൽ ദാനാധാരം റദ്ദ് ചെയ്യാനാകില്ല.

∙ വിവാഹപ്രതിഫലമായോ, കുടുംബാംഗങ്ങൾക്കിടയിൽ വസ്തു വിഭജിച്ചോ, സ്വേച്ഛപ്രകാരം മറ്റൊരാൾക്കോ, ആശ്രിതനോ കൈമാറി നൽകുന്ന ദാനമാണ് ധനനിശ്ചയം.

∙ സ്വന്തം ഉടമസ്ഥതയിലുള്ള വസ്തുവിനെ സംബന്ധിച്ച് മരണശേഷം നടപ്പിലാക്കപ്പെടേണ്ട നിബന്ധനകൾ മുൻകൂട്ടി രേഖപ്പെടുത്തിവയ്ക്കുന്ന പ്രമാണമാണ് വിൽപ്പത്രം. സ്വസ്ഥചിത്തനായ ഏതൊരാൾക്കും, മൈനറല്ലാതിരിക്കേ, തന്റെ വസ്തു മരണശാസനം വഴി വിനിയോഗം ചെയ്യാം.

∙ തങ്ങൾ ചെയ്യുന്ന പ്രവൃത്തിയെക്കുറിച്ച് വ്യക്തതയും അറിവും ഉണ്ടെങ്കിൽ, ബധിരനോ, മൂകനോ, അന്ധനോ വിൽപത്രം തയാറാക്കുന്നതിന് തടസ്സമൊന്നുമില്ല. ചിത്തഭ്രമമുള്ള ഒരാൾക്ക് അയാൾ സ്വസ്ഥചിത്തനായിരിക്കുന്ന ഇടവേളയിൽ മരണപത്രം തയാറാക്കാവുന്നതാണ്.

∙ സ്വയാർജിത സ്വത്തല്ലാത്ത സാഹചര്യത്തിൽ വിൽപ്പത്രം തയാറാക്കിയ വ്യക്തി വിവാഹിതനാകുന്നതോടു കൂടി അയാൾ ചമച്ചിട്ടുള്ള വിൽപത്രങ്ങൾ സ്വയം റദ്ദാകുന്നതാണ്.

∙ ഒരു വസ്തുവിനെ സംബന്ധിച്ച് ഉടമ ഒടുവിൽ തയാറാക്കി രജിസ്റ്റര്‍ ചെയ്ത വിൽപത്രമാണ് സാധുവാകുക.

ആധാരം സ്വയം എഴുതാം

power-of-attorny

ആധാരമെഴുത്തുകാരുടെ സഹായമില്ലാതെ സ്വന്തം ആധാരം സ്വയമെഴുതി രജിസ്റ്റര്‍ ചെയ്യാന്‍ നിയമ ഭേദഗതി വന്നിട്ടുണ്ട്. സ്വയം ആധാരമെഴുതുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന ചിന്ത വേണ്ട. കേരള രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ (www.keralaregistration.gov.in) Download model documents എന്ന ലിങ്കിൽ 19 തരം ആധാരങ്ങളുടെ മാതൃകയുണ്ട്. ഇതിൽ നിന്ന് നമ്മൾ നടത്താനുദ്ദേശിക്കുന്ന ഇടപാടിന്റെ മാതൃക ഡൗൺലോഡ് ചെയ്ത് ആവശ്യമായ ഭാഗങ്ങള്‍ പൂരിപ്പിക്കാം. പൂരിപ്പിച്ച ആധാരവുമായി രജിസ്ട്രേഷൻ ഓഫിസിലെത്തി നിശ്ചിത തുക ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഇതോടെ ആധാരം പൂർണമായും നിയമവിധേയമാകും. ആധാരമെഴുത്തു കൂലി ഇതിലൂടെ ലാഭിക്കാമെന്നു മാത്രമല്ല, ഡൗൺലോഡ് ചെയ്തെടുക്കുന്ന മാതൃക പൂരിപ്പിക്കാൻ ആവശ്യമെങ്കിൽ ചെറിയ പ്രതിഫലത്തിൽ ആധാരമെഴുത്തുകാരുടെ സഹായവും തേടാം.