പ്രളയമിറങ്ങി, കരുത്തോടെ ശങ്കറിന്റെ സിദ്ധാർഥ!

പരിസ്ഥിതി സൗഹൃദ വീടുകളുടെ പ്രചാരകനായ ആർക്കിടെക്ട് ജി ശങ്കർ തിരുവനന്തപുരത്ത് സിദ്ധാർഥ എന്ന മൺവീട് വയ്ക്കുമ്പോൾ ഉയർന്ന ചോദ്യങ്ങളിൽ പലതും മണ്ണിന്റെ ഉറപ്പിനെയും നിർമിതിയുടെ പ്രതിരോധശക്തിയേയും കുറിച്ചായിരുന്നു. കാലം അതിനു മറുപടി നൽകും എന്നാണ് ശങ്കർ അന്ന് പറഞ്ഞത്. 

അപ്രതീക്ഷിതമായി എത്തിയ പ്രളയത്തിൽ സിദ്ധാർഥയിലും വെള്ളം കയറി. വെള്ളമിറങ്ങിക്കഴിഞ്ഞപ്പോഴുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ  പങ്കു വച്ചുകൊണ്ടാണ് ശങ്കർ മൺവീടിന്റെ ഉറപ്പിനെ ഊട്ടിയുറപ്പിക്കുന്നത്. ഈർപ്പം തങ്ങി നിന്നതിന്റെ പാടുകളുണ്ട്. അത് കുറച്ചു വെയിൽ ലഭിക്കുന്നതോടെ മാറും. വീടിന്റെ ഉറപ്പിനെ പ്രളയം ഒരു രീതിയിലും ബാധിച്ചിട്ടില്ല എന്ന് ശങ്കർ പറയുന്നു.