Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതൊരു വെറും പെട്ടിക്കട ആയിരുന്നില്ല, സരസ്വതിക്ക് ഇത് രണ്ടാം ജന്മം

shop-inauguration

സംസ്ഥാനത്ത് മഹാപ്രളയം ഏറ്റവും നാശനഷ്ടങ്ങൾ വരുത്തിയ ഇടങ്ങളിൽ ഒന്നായിരുന്നു ചെങ്ങന്നൂർ. വീടുകൾക്കൊപ്പം നിരവധി വാണിജ്യ കേന്ദ്രങ്ങളും വെള്ളം കയറി നശിച്ചു. പലരുടെയും ഏക ജീവനോപാധിയായിരുന്നു ഈ കടകൾ. അത്തരമൊരു ദയനീയ കാഴ്ചയായിരുന്നു ചെങ്ങന്നൂരിലെ സരസ്വതി േചച്ചിയുടെയും.

സംഹാരതാണ്ഡവമാടിയ പ്രളയം ബാക്കി വച്ച ആ തകർന്ന പെട്ടിക്കടയിലേക്ക് നോക്കി കണ്ണീർപ്പൊഴിച്ച സരസ്വതി ചേച്ചിയെ മലയാളി മറന്നു കാണില്ല. കാരണം ആർത്തലച്ച പ്രളയം കൊണ്ടുപോയത് ജീവിതത്തിലെ ഏക വരുമാനമാർഗമായ കടയായിരുന്നു. കട എന്നാൽ ഒരു സാധാരണ പെട്ടിക്കട. ആ സങ്കടവും കണ്ണീരും സമൂഹമാധ്യമങ്ങളിലും വിങ്ങലായി പടർന്നു. രാഷ്ട്രീയപ്രവർത്തകനായ പി.കെ. ഫിറോസ് സരസ്വതി േചച്ചിയുടെ അവസ്ഥ ഫെയസ്ബുക്കിലൂടെ പങ്കുവച്ചതോടെ സഹായത്തിന്റെ കൈനീട്ടി ഒട്ടേറെ പേരെത്തി.

shop-before-after

പ്രളയം മാറി വെയിൽ ഉദിച്ച പോലെ അവരുടെ ജീവിതവും തിരിച്ചെത്തുകയാണ്. പുതിയ രൂപത്തിൽ. ലഭിച്ച സഹായങ്ങൾ കൊണ്ട് ആ െപട്ടിക്കട എല്ലാവരും ചേർന്ന് പഴയ രൂപത്തിലാക്കി. ഇൗ രണ്ടാം ജീവിതത്തിന്റെ ഉദ്ഘാടനം ഒരു പാക്കറ്റ് ബിസ്കറ്റ് നൽകിയാണ് സരസ്വതി ചേച്ചി നിർവഹിച്ചത്.

പി.കെ. ഫിറോസിന്റെ ഫെയ്സ്ബുക് പോസ്റ്റ്

ഓർക്കുന്നില്ലേ വെള്ളപ്പൊക്കത്തിൽ സർവ്വവും നഷ്ടപ്പെട്ട ചെങ്ങന്നൂരിലെ സരസ്വതി ചേച്ചിയെ കുറിച്ച് മുൻപ് പറഞ്ഞത്?ചേച്ചിക്ക് കൊടുത്ത വാക്കു പാലിക്കാനായി. അവരുടെ കട പൂർവ്വ സ്ഥിതിയിലാക്കി. ഒരു പാക്കറ്റ് ബിസ്കറ്റ് നൽകി ചേച്ചി തന്നെ ആദ്യ വിൽപ്പന നിർവ്വഹിച്ചതോടെ കടയുടെ ഉദ്ഘാടവും കഴിഞ്ഞു. ഒരു ഫെയ്സ്ബുക് പോസ്റ്റ് കണ്ട് സഹായിക്കാൻ സൻമനസ്സു കാണിച്ചവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നന്ദി!