Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലെ ജനങ്ങൾക്ക് സഹായവുമായി വീണ്ടും ഹാവെൽസ്

havels

പ്രളയക്കെടുതിയിൽപ്പെട്ട വീടുകൾ പുനർനിർമിക്കാൻ കേരളത്തിനൊപ്പം കൈകോർത്ത് ഹാവെൽസ്  ഇന്ത്യയും. കേരളത്തിന്റെ തിരിച്ചുവരവിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി സംഭാവന നൽകിയ ഇന്ത്യയിലെ ഇലക്ട്രിക് മേഖലയിലെ അതികായരായ ഹാവെൽസ് കേരളത്തിന് സഹായിക്കാൻ വീണ്ടും ഒരുങ്ങുകയാണ്. 

പ്രളയദുരിതത്തിൽപ്പെട്ട് കേരളത്തിലെ‌ വീടുകളിലെ ഒരുപാട് ഇലക്ട്രിക്  ഉപകരണങ്ങൾ നശിക്കുകയും ഇതുമൂലം ദൈനംദിന പ്രവർത്തനങ്ങളിൽ പലരും ധാരാളം പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നും തിരിച്ചറിഞ്ഞ് വെള്ളപ്പൊക്കത്തിൽ നശിച്ച ഇലക്ട്രിക് ഉപകരണങ്ങള്‍ക്കു പകരം ചെലവു കുറച്ച് പുതിയവ വാങ്ങുന്നതിനായി സഹായിക്കാനാണ് ഹാവെൽസിന്റെ  തീരുമാനം. ഇതിന്റെ ഭാഗമായി ഹാവെൽസ്  ഇന്ത്യയുടെ എല്ലാ ഉൽപ്പന്നങ്ങളും സെപ്റ്റംബർ 30 വരെ ജിഎസ്ടി ഉൾപ്പെടെ 40 ശതമാനം വിലക്കുറവിൽ ലഭ്യമാകും. ഹാവെൽസിന്റെ  എല്ലാ ഡീലർമാരും റീട്ടെയിൽ നെറ്റ്‌വർക്കും കേരളത്തിന്റെ പുനർനിർമ്മിതിക്കായി ഈ ദൗത്യത്തിൽ പങ്കുചേരുന്നു. ഇന്ത്യയിലെ ഏറ്റവും ശക്തരായ ഇലെക്ട്രിക്കൽ  നിർമാതാക്കളായ ഹാവെൽസിന്റെ  ഇൗ തീരുമാനം കേരളത്തിലെ ജനങ്ങൾക്കു വളരെ ഉപകാരപ്രദമാവുമെന്നുറപ്പ്. 

കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഗുണമേന്മയുള്ള ഉപകരണങ്ങൾ ലഭ്യമാക്കി പ്രളയത്തോടു പോരാടിയ ജനതയ്ക്കൊപ്പം നിൽക്കാനാണ് ഹാവെൽസ്  ശ്രമിക്കുന്നത്. വെറും വാഗ്ദാനങ്ങൾ മാത്രം നൽകാതെ ഇതിനായുള്ള പ്രവർത്തനങ്ങളും കമ്പനി ആരംഭിച്ചു.കേരളത്തിൽ നിന്നുള്ള കോളുകൾക്കായി പ്രത്യേക ടോൾ–ഫ്രീ നമ്പർ ഹാവെൽസ്  (18001031313) ഒരുക്കിയിട്ടുണ്ട്. സമീപത്തുള്ള ഡീലർമാർ, റീട്ടെയിലുകാർ എന്നിവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാനും ഹാവെൽസ്  ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, സഹായങ്ങൾ രജിസ്റ്റർ ചെയ്യാനും ഈ നമ്പറിലൂടെ സാധ്യമാകും.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനായി തിരുവന്തപുരത്തെത്തിയ സിഎംഡി അനിൽ റായ് ഗുപ്ത പ്രളയത്തിന്റെ കാഠിന്യം മനസ്സിലാക്കുകയും തുടർന്ന് ഇത്തരമൊരു ചിന്ത ഉദിക്കുകയുമായിരുന്നു. ഇൗ നടപടികൾ കേരളത്തിലെ ജനങ്ങൾക്കു വലിയ പിന്തുണയാകുമെന്നാണ് കരുതുന്നതെന്ന് ഹാവെൽസ്  ഇന്ത്യയുടെ  കേരളം, തമിഴ്നാട് ബിസിനസ് യൂണിറ്റ് മേധാവി എം.പി. മനോജ് പറഞ്ഞു. പോരാട്ടം അവസാനിക്കുന്നതുവരെ കേരള ജനതയ്ക്ക് ഒപ്പം നിൽക്കാനാണ് ഹാവേൽസ് മാനേജ്മെന്റിന്റെ തീരുമാനം.