Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയശേഷം വീട് സുരക്ഷിതമാണോ?

rain-house

മഹാപ്രളയം കടന്നുപോയിട്ട് ഒരുമാസം കഴിഞ്ഞെങ്കിലും കുട്ടനാട് പോലുള്ള പ്രദേശങ്ങളിൽ ദുരിതം ഇനിയും ഒഴിഞ്ഞിട്ടില്ല. നിരവധി ആളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിൽത്തന്നെ താമസിക്കുന്നു. പ്രളയശേഷം വീട് വൃത്തിയാക്കി താമസം തുടങ്ങിയവർ വീടിന്റെ ഉറപ്പിനെ കുറിച്ച് പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്.

ബേയ്സ്മെന്റിൽ വിള്ളലോ,നീളത്തിലുള്ള പൊട്ടലോ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.

തറയിൽ വെള്ളമൊഴിച്ച് നോക്കി വീടിന് ചെറിയ രീതിയിലുള്ള ചെരിവ് വന്നിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കും 

വീട്ടിനുള്ളിൽ തിരിച്ചെത്തി താമസം തുടങ്ങുന്നതിനുമുമ്പ് അവയുടെ ഉറപ്പും ബലവും തീർച്ചയായും പരിശോധിക്കണം.

വെള്ളത്തിനടിയിൽ നിന്നിരുന്ന വീടുകളുടെ ഭിത്തികളിൽ റൂഫ് സ്ലാബിന്റെ അടിനിരപ്പിലോ, തറയുടെ അടുത്തോ വിള്ളലുണ്ടോ എന്നും ശ്രദ്ധിക്കണം.

കതകുകളും, ജനാലകളും അടയ്ക്കുമ്പോൾ വിടവ് കാണുന്നുവെങ്കിൽ ഭിത്തികളിലും, തറയിലും ബലക്ഷയം സംശയിക്കാം.

റൂഫ് സ്ലാബുകളിൽ മുൻപില്ലാതിരുന്ന ലീക്കേജ് ഉണ്ടോ എന്ന് വെള്ളം നിറച്ചുനോക്കി പരിശോധിക്കാം. അത്തരം ലീക്കേജ് ഉണ്ടെങ്കിൽ സ്ലാബിന്റെ തകരാറും പരിശോധിക്കണം.

ഉരുൾപൊട്ടലോ മണ്ണൊലിപ്പോ ഉണ്ടായ സ്ഥലങ്ങളുടെ പരിസരത്തുള്ള വീടുകളുടെ ഉറപ്പും ബലവും വിദഗ്ദ്ധരെക്കൊണ്ട് പരിശോധിപ്പിക്കണം.

പ്രളയത്തിനുശേഷവും തറയിൽ ഇൗർപ്പവും, നനവും കാണപ്പെടുന്നുവെങ്കിൽ കൂടുതൽ പരിശോധനകളും, അറ്റകുറ്റപ്പണികളും ചെയ്യേണ്ടിവരും.