Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം തകർത്ത വീടുകാണാൻ എംടിയെത്തി

mt പ്രളയത്തിൽ വെള്ളം കയറി കേടുപാടുപറ്റിയ കൂടല്ലൂരിലെ തന്റെ വീട് സന്ദർശിക്കാനെത്തിയ എം.ടി. വാസുദേവൻ നായർ പൂമുഖത്തു വിശ്രമിക്കുന്നു. പിറകിൽ വീടിന്റെ ഭിത്തിയിൽ വെള്ളം ഉയർന്നതിന്റെ അടയാളം കാണാം. ചിത്രം: അരുൺ ശ്രീധർ ∙ മനോരമ

കൂടല്ലൂരിലെ ‘അശ്വതി’യിൽ ഒരു വർഷത്തിനു ശേഷം മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ വീണ്ടുമെത്തി. പ്രളയത്തിൽ വെള്ളം കയറി കേടുപറ്റിയ തന്റെ പ്രിയപ്പെട്ട വീടുകാണാൻ. 

കൂടല്ലൂരിൽ ഭാരതപ്പുഴയുടെ തീരത്ത് എംടിയുടെ വീടിന്റെ പകുതിയോളം ഉയരത്തിൽ വെള്ളമെത്തിയിരുന്നു. ചെളിയും മണ്ണും നിറഞ്ഞ് ആകെ അലങ്കോലമായിക്കിടന്നിരുന്ന വീടു വൃത്തിയാക്കിയിരുന്നു. വീടിന്റെ ചുറ്റുമതിൽ മുക്കാൽ ഭാഗവും തകർന്നു വീഴുകയും ഗേറ്റിനു കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 

ചുറ്റുമുള്ള പറമ്പു നോക്കിക്കണ്ട എംടി, ബന്ധുവും പഞ്ചായത്തംഗവുമായ എം.ടി. ഗീതയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. വീടിന്റെ പിൻഭാഗത്തായി ഭിത്തിയിൽ ഒന്നിലേറെ വിള്ളൽ വീണിട്ടുണ്ട്.