Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അല്ലു അർജുന്റെ വീട്! മാസ് ഇല്ല, ക്ലാസ് മാത്രം!

allu-arjun-home താരത്തിന്റെ തട്ടുപൊളിപ്പൻ തെലുഗു സിനിമകളുടെ ചേരുവകൾ ഒന്നും വീട്ടിൽ കാണാനാകില്ല. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

മലയാളത്തിലും ഏറെ ആരാധകരുള്ള താരമാണ് അല്ലു അർജുൻ. മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തിയ തെലുഗു ചിത്രങ്ങളിലൂടെയാണ് അല്ലു അർജുൻ കേരളത്തിലും സ്ഥാനം ഉറപ്പിച്ചത്. ഷൂട്ടിങ് തിരക്കുകളിൽ നിന്നും ആരവങ്ങളിൽ നിന്നുമെല്ലാം അകന്നുമാറി സ്വസ്ഥസുന്ദരമായി സമയം ചെലവഴിക്കാൻ തെലങ്കാനയിൽ അല്ലു അർജുൻ ഒരു ഗസ്റ്റ് ഹൗസ് നിർമിച്ചു. എന്നാൽ താരത്തിന്റെ തട്ടുപൊളിപ്പൻ തെലുഗു സിനിമകളുടെ ചേരുവകൾ ഒന്നും വീട്ടിൽ കാണാനാകില്ല. 

allu-arjun-house-exterior

ബോക്സ് രൂപത്തിലാണ് മിനിമലിസ്റ്റിക് ശൈലിയിൽ വീട് നിർമിച്ചിരിക്കുന്നത്. 8000 ചതുരശ്രയടിയാണ് വിസ്തീർണം. കണ്ണിൽ കുത്തിക്കയറുന്ന കടുംനിറങ്ങൾ ഒന്നും അകത്തളങ്ങളിൽ നൽകിയിട്ടില്ല. സിമന്റ് കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളിൽ ഇപോക്സി ഫിനിഷ് ചെയ്തു ഭംഗിയാക്കിയിരിക്കുന്നു. ബാർ കൗണ്ടറും കോൺക്രീറ്റ്+ഇപോക്സി ഫിനിഷിലാണ് നിർമിച്ചത്. 

allu-arjun-home-hall

ലീനിയർ ശൈലിയിൽ തടസങ്ങളില്ലാതെ ഒഴുകി നടക്കുന്ന അകത്തളങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വീടിന്റെ ഒരുവശത്തെ ലിവിങ് റൂം മുതൽ മറുവശത്തെ സ്വിമ്മിങ് പൂൾ വരെ നീണ്ട ഇടനാഴിയാണ്. ലിവിങ്, ഡൈനിങ്, അടുക്കള എന്നിവയെല്ലാം ഓപ്പൺ ശൈലിയിൽ ഒരുക്കി. ഗ്ലാസ് ജനാലകളാണ് വീട്ടിൽ എല്ലായിടവും. കാറ്റും വെളിച്ചവും ഒഴുകി നടക്കുന്ന അകത്തളങ്ങൾ.

allu-arjun-home-interior

ഗ്ലാസ് ടോപ് നൽകിയ നീളൻ ഊണുമേശ. ഡൈനിങ്ങിൽ നിന്നും പുറത്തെ പാഷ്യോ സ്‌പേസിലേക്കിറങ്ങിയാൽ മനോഹരമായ സ്വിമ്മിങ് പൂൾ. ഇവിടെ വുഡൻ ഡെക്കും പുൽത്തകിടിയും സീറ്റിങ്ങുമൊക്കെ നൽകിയിട്ടുണ്ട്.

allu-arjun-home-pool

ഒരു കിടപ്പുമുറി മാത്രമാണ് ഗസ്റ്റ് ഹൗസിലുള്ളത്. പ്രകൃതിയെ അകത്തേക്ക് ആനയിക്കുന്ന ബാത്റൂം. മുകളിൽ സ്‌കൈലൈറ്റും അകത്ത് ചെടികളും നൽകിയിട്ടുണ്ട്.

allu-arjun-home-bed
allu-arjun-home-bath

ആമിർ+ ഹമീദ ഡിസൈനേഴ്സ് ആണ് വീട് രൂപകൽപന ചെയ്തിരിക്കുന്നത്. ഭാര്യ സ്നേഹയാണ് വീടിന്റെ ഇന്റീരിയർ സ്‌പെഷലിസ്റ്റ്.

allu-arjun-family