സൽമാൻ ജയിലിലാകുന്നതോടെ ബോളിവുഡിന് നഷ്ടം 500 കോടി

മാനിനെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് അഞ്ചുവർഷം തടവും പതിനായിരം രൂപ പിഴയും. ജോധ്പൂർ വിചാരണക്കോടതിയാണു ശിക്ഷ വിധിച്ചത്. സല്‍മാനെ ഇന്നു തന്നെ ജോധ്പുർ സെൻട്രൽ ജയിലിലേക്കു മാറ്റും. വേട്ടയ്ക്കിടെ സൽമാനൊപ്പമുണ്ടായിരുന്ന സെയ്ഫ് അലിഖാൻ, സൊനാലി ബേന്ദ്ര, തബു, നീലം എന്നിവരെ കോടതി വെറുതെവിട്ടു. പ്രദേശവാസിയായ ദുഷ്യന്ത് സിങ് എന്ന വ്യക്തിയെയും കുറ്റവിമുക്തനാക്കിയിട്ടുണ്ട്. കേസെടുത്ത് 20 വർഷത്തിനുശേഷമാണ് വിധി വന്നിരിക്കുന്നത്. ജോധ്പുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ദേവ്കുമാർ ഖത്രിയാണു വിധി പ്രസ്താവിച്ചത്.

കേസില്‍ മേല്‍ക്കോടതി സല്‍മാന്റെ ശിക്ഷ റദ്ദ് ചെയ്തില്ലെങ്കില്‍ ബോളിവുഡിന് നഷ്ടമാകുക 500 കോടിയോളം രൂപയാണ്. സല്‍മാന്‍ ഖാന്റെ അഞ്ചോളം ബിഗ്ബജറ്റ് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

റേസ് 3യുടെ ഷൂട്ടിങ് ഇതോടെ മുടങ്ങും. ദുബായിയിൽ സെറ്റിട്ട് ചിത്രീകരിക്കുന്ന സിനിമയ്ക്ക് ഇതുമൂലം വലിയ നഷ്ടമാണ് ഉണ്ടാകുക. അനില്‍ കപൂര്‍, ബോബി ഡിയോള്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഡെയ്‌സി ഷാ, സഖീബ് സലീം എന്നിവരടങ്ങുന്ന സിനിമായാണ് അണിയറയില്‍ ഒരുങ്ങുന്നത്. സൽമാൻ അകത്താകുന്നതോടെ ഡേറ്റ് പ്രശ്നവും സംഭവിക്കും. 150 കോടി രൂപയുടെ ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

കിക്ക് 2: സാജിദ് നഡിയാദ്വലയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം, ദബാംഗ് 3:, 100 കോടിരൂപയാണ് ഈ ചിത്രത്തിന്റെ ബഡ്ജറ്റ്. 

ഭാരത്: അലി അബ്ബാസ് സഫറിന്റെ പുതിയ ചിത്രം. ൈടഗർ സിന്ദാ ഹേ, സുൽത്താന്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇവർ ഒന്നിക്കുന്ന സിനിമയാണ്. 200 കോടിയാണ് ബജറ്റ്.

ദസ് കാ ദം: ഏറെ വിജയം നേടിയ ബിഗ് ബോസിന് ശേഷം ടിവി സ്ക്രീനിലെ സൽമാന്റെ മറ്റൊരു ഗെയിം ഷോ. ഇതിന്റെ മൂന്നാം സീസൺ ആണിത്. പരിപാടിയുടെ പ്രമോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 20 എപ്പിസോഡുകൾക്ക് താരം മേടിക്കുന്ന പ്രതിഫലം 78 കോടിയാണ്.