കോടികൾ എറിഞ്ഞ് സൽമാൻ; റേസ് 3 വമ്പൻ ട്രെയിലർ

സൽമാൻ ഖാന്റെ ബിഗ് ബജറ്റ് ചിത്രം റേസ് 3യുടെ ട്രെയിലർ പുറത്തിറങ്ങി. കോടികൾ വാരിയെറിഞ്ഞ് നിർമിച്ചിരിക്കുന്ന ട്രെയിലർ തീപാറുന്ന ആക്​ഷൻ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്.

റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രം സൽമാൻ ഖാനും രമേശ് തൗരാണിയും നിർമിക്കുന്നു. സൽമാനൊപ്പം അനിൽ കപൂർ, ബോബി ഡിയോൾ, ജാക്വലിൻ, ഡെയ്സി ഷാ തുടങ്ങി വമ്പൻ താരങ്ങളാണ് അണിനിരക്കുന്നുണ്ട്.

ഹോളിവുഡിലെ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമയോട് സാദൃശ്യം പുലര്‍ത്തുന്ന ദൃശ്യങ്ങളും ആക്​ഷന്‍ സ്വീക്വൻസും ട്രെയിലറിൽ കാണാം. ചിത്രം ജൂൺ 15ന് തിയറ്ററുകളിലെത്തും.