രാധിക ആപ്തെയുടെ ‘ഗൗൾ’; ഭീകര ട്രെയിലർ

രാധിക ആപ്തെ നായികയാകുന്ന പുതിയ വെബ് സീരിസ് ‘ഗൗൾ’ ട്രെയിലർ എത്തി. ലസ്റ്റ് സ്റ്റോറീസ്, സേക്രഡ് ഗെയിംസ് എന്നീ പ്രോജക്ടുകൾക്ക് ശേഷം നെറ്റ്ഫ്ലിക്സും രാധികയും ഒരുമിക്കുന്ന പരമ്പര കൂടിയാണിത്.

ആർമി ഓഫീസറുടെ വേഷത്തിലാണ് രാധിക ആപ്തെ എത്തുന്നത്. അതീവ രഹസ്യമായ സൈനികതാവളത്തിൽ ഒരു കുറ്റവാളിയെ കൊണ്ടുവരുന്നതും പൈശാചിക ശക്തിയുള്ള അയാൾ മറ്റുള്ളവരെ കൊല്ലാൻ ശ്രമിക്കുന്നതുമാണ് കഥ.

ഇൻസിഡയസ്, ഗെറ്റ് ഔട്ട് എന്നീ ചിത്രങ്ങളുടെ സൃഷ്ടാക്കളാണ് ഗൗളിന് പിന്നിലും. ‘ഗൗള്‍’ ആഗസ്റ്റ് 24 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യും.