യമ്‌ല പഗ്‌ല ദീവാന 3; ട്രെയിലർ

സൂപ്പർഹിറ്റ് ചിത്രം യമ്‌ല പഗ്‌ല ദീവാന എന്ന സിനിമയുടെ മൂന്നാം ഭാഗം ട്രെയിലർ എത്തി. 2011ലാണ് സിനിമയുടെ ആദ്യഭാഗം റിലീസിനെത്തുന്നത്. പിന്നീട് 2013ൽ രണ്ടാം ഭാഗം എത്തി. യമ്‌ല പഗ്‌ല ദീവാന: ഫിർ സെ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.

മൂന്നാം ഭാഗം ഒരുക്കുന്നത് നവനിയത് സിങ് ആണ്. ധർമേന്ദ്ര, സണ്ണി ഡിയോൾ, ബോബി ഡിയോൾ, കൃതി ഖർബന്ദ എന്നിവരാണ് പ്രധാനതാരങ്ങൾ. സൽമാൻ ഖാൻ, സൊനാക്ഷി, രേഖ എന്നിവർ അതിഥിതാരങ്ങളാകുന്നു.