സീലിങ് ഫാൻ നിരോധിക്കണമെന്ന് നടി രാഖി സാവന്ത്

വീടുകളില്‍ സീലിങ് ഫാന്‍ നിരോധിക്കണമെന്ന് സിനിമ-സീരിയല്‍ താരം രാഖി സാവന്ത്. സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നത് കുറയ്ക്കാനാണ് താൻ ഇങ്ങനെയൊരു ആവശ്യവുമായി എത്തിയിരിക്കുന്നത്.വീടുകളിലെ സീലിങ് ഫാനുകള്‍ ഉപയോഗിച്ചുകൊണ്ടാണ് കൂടുതലായും സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നത്. താരം പറയുന്നു. പ്രധാനമന്ത്രി ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും താരം ആവശ്യപ്പെട്ടു.

ഭാരത് മാതാ കി ജയ് എന്ന് മുദ്രാവാക്യം ഉയര്‍ത്തുന്നതിനേക്കാള്‍ അത്യാവശ്യമാണ് ഇന്ത്യയിലെ പെണ്‍കുട്ടികളേയും അമ്മമാരേയും സഹോദരിമാരേയും രക്ഷിക്കേണ്ടത്. സീലിങ് ഫാന് പകരം ടേബിള്‍ ഫാനോ എസിയോ ഉപയോഗിക്കണമെന്നും ഗ്ലാമര്‍താരം രാഖി പറഞ്ഞു. കഴിഞ്ഞദിവസം സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജി സീലിങ് ഫാനില്‍ തൂങ്ങിയാണ് ആത്മഹത്യ ചെയ്തത്. ഇക്കാരണം കൊണ്ടാണ് ഫാന്‍ നിരോധിക്കണമെന്ന് അടിയന്തിരമായി ആവശ്യപ്പെടുന്നതും. രാഖി പറഞ്ഞു.

സീലിങ് ഫാനിന്റെ ചെറുമാതൃകയുമായാണ് രാഖി പത്രസമ്മേളനത്തിന് എത്തിയത്. പ്രത്യുഷയുടെ മരണത്തിന്‌ നഷ്‌ടപരിഹാരമായി കുടുംബത്തിന്‌ അഞ്ചു കോടി നല്‍കണമെന്നും മുംബൈയില്‍ നടന്ന പത്ര സമ്മേളനത്തില്‍ താരം ആവശ്യപ്പെട്ടു.