ഐശ്വര്യക്കൊപ്പം അഭിനയിക്കാന്‍ ഇനി ഋതിക്കില്ല

ഏത് ഇന്ത്യന്‍ നടന്‍മാരായാലും നോ പറയാത്ത ഒരു നടി ഐശ്വര്യ റായ് ആയിരിക്കും‌. സിനിമയില്‍ ഒരിടവേളയ്ക്ക് ശേഷം മടങ്ങി വന്ന ഐശ്വര്യയെ തങ്ങളുടെ പ്രോജക്ടുകളുടെ ഭാഗമാക്കാൻ ക്യൂ നിന്ന നടന്‍മാരും സംവിധായകരും കുറവല്ല. എന്നാല്‍ ഇതില്‍ നിന്നുമെല്ലാം വ്യത്യസ്‌തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്‌ ബോളിവുഡ് സൂപ്പര്‍ താരം ഋതിക് റോഷന്‍.

ഐശ്വര്യ റായ്ക്കൊപ്പം ഇനി അഭിനയിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ്‌ ഋതിക്. സിനിമയില്‍ പേരെടുത്ത പഴയ നടിമാരെ എല്ലാം ഒഴിവാക്കുന്നതിന്റെ മുന്നോടിയായാണ്‌ ഐശ്വര്യയെയും ഋതിക് ഒഴിവാക്കിയതെന്ന് റിപ്പോര്‍ട്ട് ഉണ്ട്. തന്റെ ഭാവി സിനിമകളില്‍ എല്ലാം പുതുമുഖ താരങ്ങളെ നായികമാരാക്കിയാല്‍ മതിയെന്നാണ്‌ അദ്ദേഹത്തിന്റെ തീരുമാനം.

പുതിയ ചിത്രമായ മൊഹന്‍ജോ ദാരോയില്‍ പൂജാ ഹെഡ്‌ജാണ്‌ ഋതികിന്റെ നായിക. ഈ ചിത്രം ചരിത്രം സൃഷ്‌ടിക്കുമെന്ന് ഒന്നും അവകാശപ്പെടുന്നില്ലെന്നും പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനുള്ള എല്ലാ ചേരുവയും സിനിമയില്‍ ഉണ്ടെന്നും ഋതിക് പറഞ്ഞു.