സല്‍മാന് ജാമ്യം ; ശിക്ഷ മരവിപ്പിച്ചു

വാഹനാപടക്കേസില്‍ സല്‍മാന് ജാമ്യം. താരത്തിനെതിരായ ശിക്ഷ ബോംബെ ഹൈക്കോടതി മരവിപ്പിച്ചു. അപ്പീല്‍ തീരുമാനമാകും വരെയാകും ശിക്ഷ മരവിപ്പിക്കുന്നത്.

അപ്പീലില്‍ കോടതി പിന്നീട് വിശദാംശം കേള്‍ക്കും. 2002ലെ വാഹനാപകടക്കേസില്‍ വിചാരണ കോടതി സല്‍മാന്‍ ഖാന് 5 വര്‍ഷം തടവിന് വിധിച്ചിരുന്നു. മുംബൈ സെഷന്‍സ് കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡി. ഡബ്ല്യു ദേശ്പാണ്ഡെയാണ് സല്‍മാനെതിരെ വിധി പറഞ്ഞത്. ഈ വിധിയാണ് ബോംബെ ഹൈക്കോടതി മരവിപ്പിച്ചത്.

13 വര്‍ഷം പഴക്കമുള്ള കേസിലാണ് വിധി. മുംബൈയിലെ ബാന്ദ്രയില്‍ 2002 സെപ്റ്റംബർ28 ന് പുലര്‍ച്ചെയാണ് കേസിന് ആസ്പദമായ സംഭവം. മദ്യപിച്ചശേഷം സല്‍മാന്‍ഖാൻ ഒാടിച്ചിരുന്ന കാർ ബാന്ദ്രയിലെ അമേരിക്കന്‍ എക്സ്പ്രസ് ബേക്കറിയുടെ മുന്‍പില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുപേരുടെ മേല്‍ഇടിച്ചുകയറിയെന്നാണ് കേസ്. ഒരാൾ കൊല്ലപ്പെടുകകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.