ഇതാണോ ഒറിജിനല്‍ ഷാരൂഖ് ഖാന്‍ !

വാട്ട്സ്ആപ്പിൽ ഈ ചിത്രം കണ്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നു. ങേ ഇത് ഷാരൂഖാനല്ലേ? കിങ്ങ് ഖാൻ എന്താ ഇങ്ങനെ? മെയ്ക്ക്അപ്പ് ഇല്ലാതെ ഷാരൂഖിന് കണ്ടാല്‍ എങ്ങനെയിരിക്കും? എന്ന രീതിയിൽ വാട്ട്സ് ആപ്പിലും സോഷ്യൽമീഡിയയിലുമെല്ലാം ഈ ചിത്രം ഇപ്പോൾ ചിത്രം പ്രചരിക്കുകയാണ്.

മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് അഡ്മിറ്റ് ചെയ്തപ്പോള്‍ എടുത്തതെന്ന വിവരണത്തോടു കൂടിയുള്ള ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ ഒരു പരസ്യ ചിത്രത്തിനായി എടുത്ത ചിത്രമാണ് ഇത്. ഇത്തരത്തിലുള്ള നിരവധി വയസ്സൻ ഗെറ്റപ്പിലായിരിക്കും ഷാരൂഖാനെ പുതിയ പരസ്യത്തിൽ കാണാൻ സാധിക്കുക.