ചിരിയുടെ പൂരവുമായി ‘മിസ്റ്റർ ബീൻ’; ജോണി ഇംഗ്ലിഷ് ട്രെയിലർ

മിസ്റ്റർ ബീൻ കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ റൊവാൻ ആറ്റികിന്‍സന്റെ ജോണി ഇംഗ്ലിഷ് സ്ട്രൈക്സ് എഗെയ്ൻ പുതിയ ട്രെയിലർ എത്തി. ജോണി ഇംഗ്ലിഷ് സീരിസിലെ മൂന്നാം ഭാഗമാണ് ഈ ചിത്രം.

കഴിഞ്ഞ രണ്ട് ഭാഗങ്ങളും വമ്പൻ വിജയമായിരുന്നു. സ്പൈ ആക്​ഷൻ കോമഡി വിഭാഗത്തിൽപെടുന്ന ചിത്രം ഈ വർഷം ഒക്ടോബറിൽ തിയറ്ററുകളിലെത്തും.