അമ്പരപ്പിക്കാൻ ‘ഡംബോ’ എന്ന കുട്ടിയാന; ട്രെയിലർ

ഫാന്റസി ചിത്രം ഡംബോയുടെ ട്രെയിലർ റിലീസ് ചെയ്തു. വാൾട് ഡിസ്നി നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടിം ബർടൺ ആണ്. 1941ൽ ഡിസ്നി ഇതേപേരിൽ പുറത്തിറക്കിയ ചിത്രത്തിന്റെ റീമേയ്ക്കാണ് ഡംബോ.

പറക്കാൻ കഴിവുള്ള ഡംബോ എന്ന കുട്ടിയാനയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. കോളിൻ ഫാരെൽ, മൈക്കൽ കീറ്റൺ, ഡാനി ഡെവിറ്റോ, ഇവ ഗ്രീൻ, അലൻ അർകിൻ എന്നിവരാണ് അഭിനേതാക്കൾ. ചിത്രം അടുത്തവർഷം മാർച്ചിൽ റിലീസ് ചെയ്യും.