ഹാരിപോട്ടർ താരം അലന്‍ റിക്മാൻ അന്തരിച്ചു

ഹാരിപോർട്ടറിൽ അലന്‍ റിക്മാൻ

പ്രശസ്ത ഹോളിവുഡ് താരം അലൻ റിക്മാൻ(69) അന്തരിച്ചു. ഹാരിപോർട്ടർ, ഡൈഹാർഡ്, റോബിൻ ഹുഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അലന്‍. അർബുദരോഗബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. ലണ്ടനിൽവച്ചായിരുന്നു അന്ത്യം.

ഹാരിപോർട്ടർ സീരിസിലെ പ്രൊഫസർ സ്നേപ് ആണ് പ്രശസ്തമായ വേഷം. ബാഫ്ത, ഗോള്‍ഡൻ ഗ്ലോബ്, സ്ക്രീന്‍ ആക്ടേഴ്സ് ഗിൽഡ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ടെലിവിഷൻ നാടകരംഗത്തും അലൻ സജീവമായിരുന്നു.