പേടിക്കരുത്; കൺജറിങ് 2 പ്രമോ വിഡിയോ

കൺജറിങ് എന്ന ഹൊറർ ചിത്രം കണ്ട് ഞെട്ടിവിറക്കാത്തവർ കുറവായിരിക്കും. ഇനി പേടിച്ചിട്ടില്ലാത്തവരും ഞെട്ടാൻ െറഡിയായിക്കോളൂ. കൺജറിങിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ പ്രമോ വിഡിയോ പുറത്തിറങ്ങി. ആദ്യ ഭാഗത്തേക്കാള്‍ ഭയപ്പെടുത്തുന്ന രീതിയിലായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കൺജറിങ് 2 വിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. പ്രേതബാധ അലട്ടിയിരുന്ന യഥാർത്ഥ കഥാപാത്രങ്ങളും പ്രമോ വിഡിയോയിൽ വന്നുപോകുന്നു. ഇംഗ്ലണ്ടിലെ എൻഫീൽഡിലെ ഒരു വീട്ടിൽ നടന്ന യഥാർത്ഥ സംഭവമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.

ഫാട്രിക് വില്‍സണും പാട്രിക്കും അസാധാരണമായ ഒരു സംഭവത്തെപ്പറ്റിയുള്ള അന്വേഷണത്തിന് നോര്‍ത്ത് ലണ്ടനിലെ നിരീക്ഷണകേന്ദ്രത്തിലേക്കു പുറപ്പെടുന്നു. അവിടെ എത്തിയപ്പോഴാണ് പൈശാചികമായ സംഭവങ്ങളെയാണ് തങ്ങള്‍ അഭിമുഖീകരിച്ചിരിക്കുന്നതെന്ന് ബോധ്യമാകുന്നത്. പിശാചുക്കളുടെ ക്രൂരപീഡനങ്ങളിലൂടെ ദുരിതം പേറുന്ന നാലു കുട്ടികളെയും അമ്മയെയും രക്ഷിക്കുന്നതാണ് സിനിമ.

ആദ്യം ഭാഗം ഒരുക്കിയ ജയിംസ് വാന്‍ തന്നെയാണ് കൺജറിങ് 2 സംവിധാനം ചെയ്യുന്നത്. ദ് കൺജറിങ്: ദ് എൻഫീൽഡ് പോൾട്ടെർഗെയ്സ്റ്റ് എന്നാണ് സിനിമയുടെ പേര്. 2013ൽ പുറത്തിറങ്ങിയ കൺജറിങ് ഹൊറർ വിഭാഗത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു. ലോകമൊട്ടാകെ ചിത്രം വൻ വിജയമായിരുന്നു.

വെര ഫാർമിഗ, പാട്രിക് വിൽസൺ, സൈമൺ എന്നിവരാണ് പ്രധാനതാരങ്ങൾ. ജോസഫ് ബിഷാര സംഗീതം. ചിത്രം ജൂൺ 10ന് പുറത്തിറങ്ങും.