ജോണി ഡെപ്പിൽ നിന്ന് വിവാഹമോചനം നേടിയ ആംബെർ ഗർഭിണി

ഹോളിവുഡിലെ സൂപ്പർതാര ജോഡികളായ ജോണി ഡെപ്പും ആംബെർ ഹിയേർഡും വിവാഹമോചിതരാകാൻ തീരുമാനിച്ചിരുന്നു. ആംബെർ ആണ് ഭർത്താവിൽ നിന്നും വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പതിനഞ്ച് മാസം നീണ്ടുനിന്ന ദാമ്പത്യബന്ധത്തിന് ഇതോടെ വിരാമമായത്.

എന്നാൽ ആംബെർ ഇപ്പോൾ ഗർഭിണിയാണെന്നാണ് പുതിയ റിപ്പോർട്ട്. കോടതിയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട ശേഷമാണ് നടി താൻ ഗർഭിണിയാണെന്ന് അറിയുന്നത്.

കോടികളാണ് ആംബെർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. നടി ഗർഭിണി ആണെന്നും തെളിഞ്ഞതോടെ കാര്യങ്ങൾ ഡെപ്പിനെതിരെ തിരിയുമെന്നാണ് സൂചന. ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ആംബെറിന്റെ ഉദ്ദേശമെന്നാണ് ജോണിയുടെ ബന്ധുക്കളും ആരോപിക്കുന്നത്.