ഡോക്ടർ സ്ട്രെയ്ഞ്ച് ട്രെയിലർ കാണാം

മാർവൽ കോമിക്സിന്റെ ഏറ്റവും പുതിയ സൂപ്പർഹീറോ ചിത്രം ഡോക്ടർ സ്ട്രെയ്ഞ്ച് ട്രെയിലർ പുറത്തിറങ്ങി. സ്കോട്ട് ഡെറിക്സൺ സംവിധാനം െചയ്യുന്ന ചിത്രത്തിൽ ബെനഡിക്ട് കുംബെർബച്ച് ആണ് ഡോ. സ്ട്രെയ്ഞ്ച് ആയി എത്തുന്നത്. മാർവൽ പിക്ച്ചേഴ്സിന്റെ പതിനാലാമത്തെ ചിത്രം കൂടിയാണിത്.

ന്യൂറോസർജനായ സ്റ്റീഫൻ സ്ട്രെയ്ഞ്ച് കാറപകടത്തിൽപ്പെട്ട് ഗുരുതരാവ്സ്ഥയിലാകുന്നു. തുടർന്ന് നടക്കുന്ന ചികിത്സയിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. 2007ൽ ഇതേപേരിൽ അനിമേഷൻ ചിത്രം പുറത്തിറങ്ങിയിരുന്നു.

റെയ്ച്ചല്‍, മൈക്കൽ സ്റ്റൾബർഗ്, ടിൽഡ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം ഈ വർഷം നവംബർ നാലിന് പുറത്തിറങ്ങും.