ലാലൂ....രാജുച്ചായനാ: ഓർമകളിൽ മോഹൻലാൽ

ക്യാപ്റ്റൻ രാജുവിനെ അനുസ്മരിച്ച് മോഹൻലാൽ. എല്ലാവരേയും സ്നേഹിക്കാൻ മാത്രം അറിയുമായിരുന്ന നടനായിരുന്നു ക്യാപ്റ്റൻ രാജുവെന്ന് മോഹൻലാൽ. സമൂഹമാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മോഹൻലാലിന്റെ വാക്കുകൾ–"ലാലൂ.... രാജുച്ചായനാ" പ്രിയപ്പെട്ട രാജുവേട്ടന്റെ ശബ്ദം ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. എല്ലാവരേയും സ്നേഹിക്കാൻ മാത്രം അറിയുമായിരുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ രാജു ഇനി ഓർമ്മകളിൽ മാത്രം. ആദരാഞ്ജലികൾ പ്രിയ രാജുവേട്ടാ.....